Advertisement

‘മഹാ’ ചുഴലിക്കാറ്റ് ശക്തിയാര്‍ജിച്ചു; ലക്ഷദ്വീപില്‍ റെഡ് അലേര്‍ട്ട്

October 31, 2019
Google News 1 minute Read

അറബിക്കടലില്‍ രൂപം പ്രാപിച്ച മഹാ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു. സംസ്ഥാനത്തെങ്ങും കനത്ത മഴയാണ് ലഭിക്കുന്നത്. ലക്ഷദ്വീപില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത കാറ്റും മഴയുമാണ് ലക്ഷദ്വീപില്‍. സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ലെങ്കിലും കാറ്റോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Read More:‘മഹാ’ ചുഴലിക്കൊടുങ്കാറ്റ് ശക്തിയാർജിക്കുന്നു: പത്ത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

മഹാ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില്‍ 90 മുതല്‍ 140 കിലോമീറ്റര്‍ വരെ വേഗത്തിലേക്ക് എത്താനാണ് സാധ്യത.  അടുത്ത 12 മണിക്കൂറില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് മധ്യ കിഴക്കന്‍ അറബിക്കടലിലേക്ക് മഹാ പ്രവേശിക്കുമെന്നാണ് വിലയിരുത്തല്‍. കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്ത് രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടായേക്കും. ചില സമയങ്ങളില്‍ ശക്തമായ കാറ്റും ചിലയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴക്കും സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കും.

Read More: കടല്‍ക്ഷോഭം: ഫോര്‍ട്ട്‌കൊച്ചിയില്‍ 30 വള്ളങ്ങള്‍ തകര്‍ന്നു

പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പുലര്‍ത്തണം. ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ശക്തമായ മഴയുണ്ടാകുന്ന പക്ഷം ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്.മലയോരമേഖലയിലും, തീരദേശത്തും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ അവിടേക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കണം. അടച്ചുറപ്പുള്ള മേല്‍ക്കൂരയില്ലാത്ത വീടുകളില്‍ താമസിക്കുന്നവരെ മാറ്റുന്നതിനായി ക്യാമ്പുകള്‍ തുറക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളിലും അപകട മേഖലകളിലും താമസിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.

Read More:‘മഹാ’ ചുഴലിക്കാറ്റ്: മത്സ്യത്തൊഴിലാളികളെ കടലിൽ നിന്ന് തിരിച്ച് വിളിച്ചു; കേരളത്തിൽ ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യത

അതി ശക്തമായ കാറ്റ് വീശാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാല്‍ നവംബര്‍ മൂന്നു വരെ മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്ന് കര്‍ശന മുന്നറിയിപ്പുണ്ട്. എല്ലാ ജില്ലകളിലും എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്യാവശ്യങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 1077ല്‍ ബന്ധപ്പെടാനും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here