Advertisement

വിവിധ മേഖലകളിൽ ഇന്ത്യയുമായുമുള്ള പരസ്പര സഹകരണവും ഊഷ്മള ബന്ധവും തുടരുമെന്ന് ജർമൻ ചാൻസലർ ഏയ്ഞ്ചല മെർക്കൽ

November 1, 2019
Google News 1 minute Read

വിവിധ മേഖലകളിൽ ഇന്ത്യയുമായുമുള്ള പരസ്പര സഹകരണവും ഊഷ്മള ബന്ധവും തുടരുമെന്ന് ജർമൻ ചാൻസലർ ഏയ്ഞ്ചല മെർക്കൽ. രാഷ്ട്രപതി ഭവനിലെ സ്വീകരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജർമൻ ചാൻസലർ. ഭീകരത ഉന്മൂലനം ചെയ്യാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു.

രണ്ടു ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തിയ ജർമൻ ചാൻസലർക്ക് രാഷ്ട്രപതി ഭവനിൽ പ്രൗഢോജ്വല സ്വീകരണമാണ് ഒരുക്കിയിരുന്നത്. ആരോഗ്യപ്രശ്‌നങ്ങൾ കാരണം ദേശീയ ഗാനം ആലപിച്ചപ്പോൾ ഏയ്ഞ്ചല മെർക്കൽ കസേരയിൽ നിന്നെഴുന്നേറ്റില്ല. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞ ജർമൻ ചാൻസലർ, വിവിധ മേഖലകളിലെ സഹകരണം ചർച്ച ചെയ്തുവെന്ന് വ്യക്തമാക്കി.

രണ്ടുവർഷം കൂടുമ്പോൾ നടക്കുന്ന ഇൻഡോ- ജർമൻ ഉദ്യോഗസ്ഥതല ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വ്യാപാര മേഖലയിൽ അടക്കം പരസ്പര സഹകരണം ഉറപ്പിക്കുന്ന ഇരുപത് സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു. വ്യവസായ പ്രമുഖരുമായും ജർമൻ ചാൻസലർ കൂടിക്കാഴ്ച നടത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here