മാവോയിസ്റ്റ് ആക്രമണം: മഞ്ചക്കണ്ടിയിലേക്ക് സിപിഐ പ്രതിനിധി സംഘം

സിപിഐഎമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി മവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട അട്ടപ്പാടി മഞ്ചക്കണ്ടിയിലേക്ക് സിപിഐ പ്രതിനിധി സംഘം. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് മഞ്ചക്കണ്ടിയില്‍ സന്ദര്‍ശനം നടത്തും. സംസ്ഥാന നിര്‍വാഹക സമിതി അംഗം പി പ്രസാദ്, എംഎല്‍എമാരായ ഇ കെ വിജയന്‍, മുഹമ്മദ് മുഹ്‌സിന്‍ എന്നിവരും സംഘത്തിലുണ്ടാകും.

നിയമസഭയിലും പുറത്തും പ്രതിപക്ഷം വ്യാജ ഏറ്റുമുട്ടലെന്ന ആരോപണം ഉന്നയിക്കുമ്പോഴാണ് സിപിഎം കടുത്ത നിലപാടുമായി രംഗത്ത് എത്തുന്നത്. സിപിഐ സംഘത്തിന്റെ സന്ദര്‍ശനം സിപിഐഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.

അതേസമയം അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ശക്തമായ തിരിച്ചടി നല്‍കാന്‍ മാവോയിസ്റ്റുകള്‍ തയാറെടുക്കുന്നതായി രഹസ്യാന്വേഷണവിഭാഗത്തിന് വിവരം ലഭിച്ചു. ഇതിനിടെ വൈത്തിരി മേഖലയില്‍ നിന്ന് ആയുധമേന്തിയ രണ്ട് പേരെ കണ്ടെത്തിയതിനെതുടര്‍ന്ന് പൊലീസും തണ്ടര്‍ബോള്‍ട്ടും പ്രദേശത്ത് തെരച്ചില്‍ നടത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top