അഭയ വധക്കേസിൽ വീണ്ടും കൂറുമാറ്റം; സിസ്റ്റർ എലിറ്റിക്ക, പാചകക്കാരി ത്രേസ്യാമ്മ എന്നിവരാണ് കൂറുമാറിയത്

സിസ്റ്റർ അഭയ കേസിന്റെ വിചാരണ വേളയിൽ വീണ്ടും കൂറുമാറ്റം. സിസ്റ്റർ എലിറ്റിക്ക, പാചകക്കാരി ത്രേസ്യാമ്മ എന്നിവരാണ് ഇന്ന് കൂറ് മാറിയത്. അഭയ കൊല്ലപ്പെട്ട ദിവസം ചെരുപ്പും ശിരോവസ്ത്രവും കോൺവെന്റിനുള്ളിൽ അടുക്കളയിലെ ഫ്രിഡ്ജിന് സമീപം കണ്ടന്നായിരുന്നു ആദ്യ മൊഴി. എന്നാൽ കോടതിക്ക് മുന്നിൽ പ്രതികൾ മൊഴി മാറ്റി. ഇതോടെ പ്രതികൾ കൂറ് മാറിയതായി കോടതി പ്രഖ്യാപിച്ചു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിലാണ് വിചാരണ പുരോഗമിക്കുന്നത്.
Read Also : അഭയാ കേസ്; ഡോക്ടര്‍മാരെ വിസ്തരിക്കരുതെന്ന ഹര്‍ജി തള്ളി
സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ 27 വർഷത്തിന് ശേഷമാണ് കഴിഞ്ഞ ആഗസ്റ്റ് 26 ന് സിബിഐ കോടതിയിൽ വിചാരണ തുടങ്ങിയത്. 1992 മാർച്ച് 27 നാണ് സിസ്റ്റർ അഭയയെ കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2008 നവംബറില്‍ ഫാദര്‍ തോമസ് എം. കോട്ടൂര്‍, ഫാദര്‍ ജോസ് പുത്രക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്. 2009 ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പത്ത് വർഷത്തിന് ശേഷമാണ് ഇപ്പോൾ വിചാരണ ആരംഭിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here