Advertisement

വര്‍ക്കല – പൊന്മുടി പാത നിര്‍മാണത്തില്‍ ക്രമക്കേട്; ഒരു മാസത്തിനുള്ളില്‍ പൊളിഞ്ഞു തുടങ്ങി

November 6, 2019
Google News 0 minutes Read

കിഫ്ബി വഴി നിര്‍മിക്കുന്ന തലസ്ഥാനത്തെ ടൂറിസം പാതയുടെ നിര്‍മാണത്തില്‍ അഴിമതിയും ക്രമക്കേടും. മൂന്നു വര്‍ഷം മുമ്പ് തുടങ്ങിയ റോഡ് നിര്‍മാണം 30 ശതമാനം പോലും പൂര്‍ത്തിയായില്ല. കോടികള്‍ മുടക്കി നിര്‍മിക്കുന്ന റോഡിന്റെ പലഭാഗങ്ങളും ഒരു മാസത്തിനുള്ളില്‍ പൊളിഞ്ഞു തുടങ്ങുകയും ചെയ്തു.

വര്‍ക്കല മുതല്‍ പൊന്മുടിവരെയുള്ള ടൂറിസം പാതയുടെ നിര്‍മാണമാണ് എങ്ങുമെത്താത്തത്. കാരേറ്റു മുതല്‍ പാലോട് വരെയുള്ള 21 കിലോമീറ്റര്‍ പാതയുടെ നിര്‍മാണത്തിനായി കിഫ്ബി വഴി അനുവദിച്ചത് 32 കോടി രൂപയാണ്. നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത് തോപ്പില്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനമാണ്.
മൂന്നു വര്‍ഷം മുമ്പ് നിര്‍മാണം തുടങ്ങിയെങ്കിലും ഇതുവരെ 30 ശതമാനംപോലും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെ വര്‍ഷങ്ങളായി ദുരിത യാത്ര അനുഭവിക്കുകയാണ് നാട്ടുകാരും യാത്രക്കാരും. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തീകരിക്കാമെന്ന കരാറിലെ വ്യവസ്ഥ പാലിക്കാന്‍ കരാറുകാര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല ഒരു മാസം മുമ്പ് ഇവര്‍ നിര്‍മിച്ച റോഡുകളും പൊട്ടിപ്പൊളിഞ്ഞുതുടങ്ങി.

റോഡിന്റെ പലയിടത്തും ടാറിളകി കുഴികള്‍ രൂപപ്പെട്ടു. ഇതില്‍ ഒരിടത്തുപോലും മെറ്റലും ടാറും മാനദണ്ഡപ്രകാരം ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തം. ഇതു തന്നെയാണ് ആറ് കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച നാലു കിലോമീറ്റര്‍ റോഡിെേന്റയും അവസ്ഥ. ഓട ഉള്‍പ്പെടെയുള്ളവ റോഡ് നിര്‍മാണത്തിന്റെ ഭാഗമായുള്ള കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതും പ്രവാര്‍ത്തികമായില്ല. ബിഎം ആന്‍ഡ്് ബിസി റോഡുകള്‍ വര്‍ഷങ്ങളോളം നിലനില്‍ക്കുമ്പോഴാണ് ഒരു മാസം പോലും തികയാതെ തകരാറിലാകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here