Advertisement

ലോകത്തിലെ ഏറ്റവും മികച്ച പൊതുമേഖലാ ബിസിനസ് ഉത്തേജക സംരംഭകത്വങ്ങളിൽ ഒന്നാം സ്ഥാനം കേരളാ സ്റ്റാർട്ടപ്പ് മിഷന്

November 8, 2019
Google News 0 minutes Read

ലോകത്തിലെ ഏറ്റവും മികച്ച പൊതുമേഖലാ ബിസിനസ് ഉത്തേജക സംരംഭകത്വങ്ങളിൽ ഒന്നാം സ്ഥാനം കേരളത്തിൻ്റെ സ്വന്തം സ്റ്റാർട്ടപ്പ് മിഷൻ സ്വന്തമാക്കി. ഖത്തറിലെ ദോഹയിൽ നടന്ന ആഗോള ഇൻകുബേറ്റർ ഉച്ചകോടിയിലാണ് കേരളാ സ്റ്റാർട്ടപ് മിഷന് പുരസ്കാരം ലഭിച്ചത്. സ്വീഡൻ്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യുബിഐ ഗ്ലോബൽ എന്ന കമ്പനിയാണ് കേരള സ്റ്റാർട്ടപ്പ് മിഷന് പുരസ്കാരം സമ്മാനിച്ചത്.

ബൗദ്ധിക, മൂല്യനിർണയ, ബിസിനസ് ഇൻകുബേഷൻ മാപ്പിങ്‌ സ്ഥാപനമാണ് യുബിഐ ഗ്ലോബൽ. ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കെഎസ്‌യുഎം നടത്തുന്നതെന്ന് യുബിഐ ഗ്ലോബൽ റിസർച്ച് ഡയറക്ടർ ഹോൾഗർ മേയർ പറഞ്ഞു. സ്റ്റാർട്ടപ്പുകൾക്കും പ്രാദേശിക പരിസ്ഥിതിക്കും അനുയോജ്യമായ പ്രവർത്തനങ്ങളാണിതെന്നും പുരസ്കാരം സമ്മാനിച്ചു കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ അംഗീകാരം നേടാനായതിൽ അഭിമാനമുണ്ടെന്ന് കെഎസ്‌യുഎം സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ഈ അംഗീകാരം ഇനിയും മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ചവെക്കാനുള്ള പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സ്റ്റാർട്ടപ്‌ പദ്ധതികളുടെ നിർവഹണത്തിനും നയരൂപീകരണത്തിനുമുള്ള ഉത്തരവാദിത്തം ‌സംസ്ഥാന സർക്കാരിനു കീഴിലുള്ള കെഎസ്‌യുഎമ്മിനാണ്. അന്തർദേശീയ അംഗീകാരം ലഭിച്ച ബാൻഡികൂട്ട് എന്ന റോബോട്ട് ഈ സ്റ്റാർട്ടപ്പ് മിഷൻ വഴി ആണ് ഒരു കൂട്ടം യുവാക്കൾ നിർമ്മിച്ചത്. മാലിന്യം നീക്കാനായി ദുബായ് മുൻസിപ്പാലിറ്റി ഇത് ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. അതിന് ശേഷം ട്വിറ്ററും, ഓപ്പോയും സ്റ്റാർട്ടപ്പ് മിഷനിൽ നിക്ഷേപം നടത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here