മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ബിജെപിയെ ക്ഷണിച്ച് ഗവർണർ

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ബിജെപിയെ ക്ഷണിച്ച് ഗവർണർ ഭഗത് സിംഗ് കോഷിയാരി. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിലാണ് ബിജെപി നിയമസഭാകക്ഷി നേതാവായ ദേവേന്ദ്ര ഫഡ്‌നവിസിനെ ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്.

സംസ്ഥാനത്തെ നിലവിലെ സർക്കാരിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചത്.
288 അംഗ നിയമസഭയിൽ 105 അംഗങ്ങളാണ് ബിജെപിക്കുള്ളത്. 145 അംഗങ്ങളുടെ പിന്തുണയാണ് സർക്കാർ രൂപീകരണത്തിന് വേണ്ടത്. മുഖ്യമന്ത്രിപദത്തിലടക്കം ശിവസേനയുമായി യോജിപ്പിലെത്താൻ സാധിക്കാത്തത് ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണ്. 56 അംഗങ്ങളാണ് ശിവസേനയ്ക്കുള്ളത്.

ഭരണത്തിൽ ഒരേ അനുപാതം പാലിക്കണമെന്നും രണ്ടര വർഷം മുഖ്യമന്ത്രി പദവി പങ്കുവയ്ക്കണമെന്നുമാണ് ശിവസേനയുടെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ ബിജെപി തയ്യാറല്ല. ശിവസേനയെ രൂക്ഷമായി വിമർശിച്ചാണ് ഫഡ്‌നവിസ് രാജിവച്ചത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More