ഐഫോണില്‍ ഫോട്ടോ എടുക്കൂ; സ്വര്‍ണം നേടാന്‍ അവസരം

ഫോട്ടോ എടുക്കാന്‍ താത്പര്യമുള്ളവരാണോ നിങ്ങള്‍…? സ്വന്തമായി ഒരു ഐഫോണ്‍ ഉണ്ടോ…? എങ്കില്‍ നിങ്ങള്‍ക്കും സ്വര്‍ണം നേടാന്‍ അവസരം. എങ്ങനെയെന്നല്ലേ..? പതിമൂന്നാമത് ഐഫോണ്‍ ഫോട്ടോഗ്രഫി അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2020 മാര്‍ച്ച് 31 വരെയാണ് എന്‍ട്രികള്‍ നല്‍കാവുന്നത്. സ്വര്‍ണ ബാറുകളാണ് വിജയികള്‍ക്ക് സമ്മാനമായി നല്‍കുന്നത്.
അവാര്‍ഡിന് ഫോട്ടോകള്‍ അയക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കരുത്. ഐഫോണിലോ ഐപാഡിലോ എടുത്ത ഫോട്ടോകള്‍ മാത്രമേ അവാര്‍ഡിനായി പരിഗണിക്കൂ. മുന്‍പ് എവിടെയെങ്കിലും പ്രസിദ്ധീകരിച്ചിട്ടുള്ള ചിത്രങ്ങള്‍ അവാര്‍ഡിന് അര്‍ഹമാകില്ല. ഫോട്ടോഷോപ്പിലോ മറ്റ് ആപ്ലിക്കേഷനുകളിലോ ഇട്ട് മാറ്റം വരുത്തിയ ചിത്രങ്ങള്‍ പരിഗണിക്കില്ല.
ഒറിജിനല്‍ ചിത്രമായിരിക്കണം അപ്ലോഡ് ചെയ്യേണ്ടത്. 18 വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലും ഒന്നാമതെത്തുന്നവര്‍ക്ക് ഓരോ ഗോള്‍ഡ് ബാറുകളാണ് സമ്മാനമായി നല്‍കുന്നത്. രണ്ടും മൂന്നും സ്ഥാനത്ത് എത്തുന്നവര്‍ക്ക് പ്ലാറ്റിനം ബാറുകളും സമ്മാനിക്കും. ഐപിപിഎ ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയറിന് ഐഫാഡ് എയര്‍ സമ്മാനമായി ലഭിക്കും. 2007 ലാണ് ആദ്യമായി ഐഫോണ്‍ ഫോട്ടോഗ്രഫി അവാര്‍ഡ് ആരംഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here