ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ബുൾബുൾ ചുഴലിക്കാറ്റിൻ്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇന്ന് അഞ്ചു ജില്ലകളിലും നാളെ നാലു ജില്ലകളിലും യെല്ലോ അലേർട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ നാളെ യല്ലോ അലർട്ടുണ്ട്. യെല്ലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 7 സെന്റിമീറ്റർ വരെ മഴ ലഭിച്ചേക്കും. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നതിന് തടസ്സമില്ല.
അതേ സമയം ബുൾബുൾ ചുഴലിക്കാറ്റിനു ശക്തി കുറഞ്ഞേക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പ്. നിലവിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബുൾബുൾ, ഒഡിഷ തീരത്ത് നിന്ന് അകന്ന് പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here