Advertisement

എം സ്വരാജ് എംഎൽഎക്കെതിരെ ഡിജിപിക്ക് യുവമോർച്ച നേതാവിന്റെ പരാതി

November 9, 2019
Google News 1 minute Read

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിൽ കുറിപ്പിട്ട എം സ്വരാജ് എംഎൽഎക്കെതിരെ ഡിജിപിക്ക് പരാതി. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബുവാണ് പരാതി നൽകിയത്.

സ്വരാജിന്റെ ഫേസ്ബുക്കിലെ പോസ്റ്റ് ജനങ്ങൾക്കിടയിൽ സ്പർധയും വിദ്വേഷവും ഉണ്ടാക്കുന്നതാണന്ന് പ്രകാശ് ബാബു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഒരു വിഭാഗം ജനങ്ങളിൽ ആശങ്കയും അസ്വസ്ഥതയും വിദ്വേഷവും കത്തിച്ച് മുതലെടുക്കാനും കലാപവും സംഘർഷവും ഉണ്ടാക്കാനും ഉദ്ദേശിച്ചുള്ള പോസ്റ്റിനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും പ്രകാശ് ബാബു ആവശ്യപ്പെട്ടു. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് പ്രകാശ് ബാബു പരാതി നൽകിയത്.

അയോധ്യ കേസിൽ സുപ്രിംകോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെ സ്വരാജ് ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ‘വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ’ എന്നായിരുന്നു സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Read also: അയോധ്യാ വിധി; സമൂഹ മാധ്യമങ്ങളിലെ നിയന്ത്രണങ്ങൾ ലംഘിച്ചതിന് റൈറ്റ് തിങ്കേഴ്‌സിനെതിരെ കേസ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here