Advertisement

പിഎസ്‌സി പരീക്ഷാ ഹാളുകളിൽ മൊബൈൽ ഫോൺ കർശനമായി നിരോധിക്കുമെന്ന് മുഖ്യമന്ത്രി

November 11, 2019
Google News 1 minute Read

പിഎസ്‌സി പരീക്ഷാ ഹാളുകളിൽ മൊബൈൽ ഫോൺ കർശനമായി നിരോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. വാച്ച്, പഴ്‌സ്, ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം അറിയിച്ചു. എയ്ഡഡ് സ്‌കൂളുകളിലെ നിയമനം പിഎസ്‌സിക്ക് വിടാൻ ഉദ്ദേശിച്ചിട്ടില്ലെന്നും നിയമനങ്ങളിൽ സാമൂഹിക നീതി ഉറപ്പു വരുത്തണമെന്നാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിഎസ്‌സി പരീക്ഷാ നടത്തിപ്പിൽ അടിമുടി മാറ്റം വേണമെന്ന നിർദേശം ക്രൈംബ്രാഞ്ച് മുന്നോട്ടുവച്ചിരുന്നു. പരീക്ഷാ ഹാളുകളിലേക്ക് ഉദ്യോഗാർത്ഥികൾ കടക്കുന്നതിന് മുൻപ് ശാരീരിക പരിശോധനകൾ വേണമെന്ന നിർദേശമാണ് ക്രൈംബ്രാഞ്ച് പ്രധാനമായും മുന്നോട്ടുവച്ചത്. കൂടാതെ ആഭരണങ്ങളും ബെൽറ്റ് ഉൾപ്പെടെയുള്ള വസ്തുക്കളും പരിശോധിക്കണമെന്ന ആവശ്യവും ക്രൈംബ്രാഞ്ച് മുന്നോട്ടുവച്ചു.

Read also:പിഎസ്‌സി പരീക്ഷാ നടത്തിപ്പിൽ മാറ്റം വരുത്തണമെന്ന നിർദേശവുമായി ക്രൈംബ്രാഞ്ച്

എല്ലാ തരം വാച്ചുകളും നിരോധിക്കണമെന്നതാണ് മറ്റൊരു നിർദേശം. ഇത് നിരീക്ഷിക്കാൻ പ്രത്യേക സജ്ജീകരണം ആവശ്യമാണ്. ഇതിനായി പരീക്ഷാ ഹാളുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here