ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (11-11-2019)
മഹാരാഷ്ട്ര; ശിവസേനയ്ക്ക് ഇനിയും സമയം നല്‍കില്ല; ഊഴം എന്‍സിപിക്ക്
മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ രണ്ടുദിവസം കൂടി സമയം വേണമെന്ന ശിവസേനയുടെ ആവശ്യം തള്ളിയ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ എന്‍സിപിയെ ക്ഷണിച്ചു.
മഹാരാഷ്ട്ര; ശിവസേനയ്ക്ക് ഇനിയും സമയം നല്‍കില്ല; ഊഴം എന്‍സിപിക്ക്
പ്രളയ പുനര്‍നിര്‍മ്മാണം: ലോകബാങ്ക് നല്‍കിയ പണം വകമാറ്റിയെന്ന് പ്രതിപക്ഷാരോപണം;
പ്രളയ പുനര്‍നിര്‍മാണത്തിനായി ലോകബാങ്ക് നല്‍കിയ 1780 കോടി രൂപ സര്‍ക്കാര്‍ വകമാറ്റിയതായി പ്രതിപക്ഷാരോപണം.
വിസിയെ കാണാതെ പിന്മാറില്ല; ജെഎന്‍യുവില്‍ സമരം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍
ഡൽഹി ജെഎൻയുവിൽ സമരം ശക്തമാക്കി വിദ്യാർത്ഥികൾ. ഫീസ് വർധന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വൈസ് ചാൻസലറുടെ നിലപാട് അറിയാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് വിദ്യാർത്ഥികളുടെ പക്ഷം. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
വിസിയെ കാണാതെ പിന്മാറില്ല; ജെഎൻയുവിൽ സമരം ശക്തമാക്കി വിദ്യാർത്ഥികൾ
കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കൊച്ചിക്ക് റെക്കോര്‍ഡ്; രാജ്യത്ത് രണ്ടാമത്
കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ റെക്കോര്‍ഡിട്ട് കൊച്ചി. കൊലപാതകം, കൊലപാതക ശ്രമങ്ങള്‍, ഭവനഭേദനം, ബലാത്സംഗം, ലഹരിമരുന്ന് കേസുകള്‍ തുടങ്ങി മിക്കതിലും വര്‍ദ്ധനവാണ് ഉള്ളത്. കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ ഏറ്റവുമധികം കൊലപാതകങ്ങളുണ്ടായത് ഈ വർഷമാണ്.
കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കൊച്ചിക്ക് റെക്കോർഡ്; രാജ്യത്ത് രണ്ടാമത്
മരട് ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള തിയതികള്‍ പ്രഖ്യാപിച്ച് ചീഫ് സെക്രട്ടറി
മരട് ഫ്‌ളാറ്റുകൾ ജനുവരിയിൽ പൊളിക്കാൻ തീരുമാനമായി. ചീഴ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ജനുവരി 11നും 12നുമാണ് ഫ്‌ളാറ്റുകൾ പൊളിക്കുക. ഹോളിഫെയ്ത്ത് H2O ഫ്‌ളാറ്റാണ് ആദ്യം പൊളിക്കുക.
മരട് ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള തിയതികൾ പ്രഖ്യാപിച്ച് ചീഫ് സെക്രട്ടറി
ഫീസ് വര്‍ധനവ്; ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. ഫീസ് വർധന ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് പ്രതിഷേധം. സമരവുമായി പുറത്തേക്കിറങ്ങിയ വിദ്യാർത്ഥികളെ ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. സർവകലാശാലാ പരിസരത്ത് നേരിയ സംഘർഷമുണ്ടായി
റോഡിന്റെ നിലവാരത്തില്‍ വിട്ടുവീഴ്ചയില്ല; 36 റോഡുകളുടെ നിര്‍മാണത്തിന് താത്ക്കാലിക വിലക്ക്’ : മന്ത്രി സുധാകരന് മറുപടിയുമായി കിഫ്ബി
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് മറുപടിയുമായി കിഫ്ബി. റോഡിന്റെ നിലവാരത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പറഞ്ഞ കിഫ്ബി 36 റോഡ് നിർമാണത്തിന് താത്ക്കാലിക
വിലക്ക് ഏർപ്പെടുത്തി. 12 റോഡുകൾക്ക് സ്റ്റോപ്പ് മെമ്മോയും നൽകിയിട്ടുണ്ട്. റോഡ് നിർമാണത്തിന് പണം തടസമല്ലെന്നും പൊതുമരാമത്തിന്റെ അധികാരത്തിൽ കടന്നു കയറിയില്ലെന്നും കിഫ്ബി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവച്ചു
ശിവസേന നേതാവ് അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രി സഭയിൽ നിന്ന് രാജിവച്ചു. മഹാരാഷ്ട്രയിൽ ശിവസേന സർക്കാരുണ്ടാക്കുമെന്ന സൂചനകൾ നിലനിൽക്കെയാണ് അരവിന്ദ് സാവന്തിന്റെ രാജി. എൻസിപിയും കോൺഗ്രസ് നേതാക്കളുമായി അവസാനവട്ട ചർച്ചകളിലേക്ക് സേന കടന്നു.
മരട് കേസ്; മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫിനെ പ്രതിചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തി
മരടിൽ അനധികൃതമായി ഫ്‌ളാറ്റ് നിർമിച്ച കേസിൽ നടപടിയുമായി വിജിലൻസ്. ഗോൾഡൺ കായലോരം ഫ്‌ളാറ്റ് നിർമാണ കേസിൽ മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫിനെ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തി. മറ്റ് മൂന്നു ഫ്‌ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത അഷ്‌റഫിനെ മൂവാറ്റുപുഴ സബ് ജയിലിലെത്തിയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
മരട് കേസ്; മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫിനെ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തി
വാളയാര്‍ പീഡനക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും
വാളയാർ പീഡനക്കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേസിൽ സാക്ഷ്യപ്പെടുത്തിയ വിധിപ്പകർപ്പ് ലഭിച്ചതോടെയാണിത്. കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി നേരത്തെ കോടതി തള്ളിയിരുന്നു.
വാളയാർ പീഡനക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here