ശബരിമല വിധി അണുവിട തെറ്റാതെ പ്രവചിച്ചു; അന്തംവിട്ട് സൈബർ ലോകം

സാംസ്‌കാരിക കേരളം വളരെയധികം ആകാംക്ഷയോടെ കാത്തിരുന്ന സുപ്രിം കോടതിയുടെ ശബരിമല വിധിയെത്തി. എന്നാൽ ഫേസ് ബുക്കിൽ ഒരാൾ ഈ വിധി അണുവിട തെറ്റാതെ പ്രവചിച്ചത് കണ്ട് അന്തംവിട്ടിരിക്കുകയാണ് ആളുകൾ!

ശബരിമല വിധിയുമായി ബന്ധപ്പെട്ട് ഒരുപാട് ചർച്ചകൾ സൈബർ ലോകത്ത് ഈയിടെ നടക്കുകയുണ്ടായി. പക്ഷെ ഹരികൃഷ്ണൻ എന്നയാളുടെ പ്രവചനമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. യഥാർത്ഥ വിധിയുമായുള്ള വലിയ സാദൃശ്യമാണ് പോസ്റ്റ് വൈറലാകാനുള്ള കാരണം.

വിധി ഏഴംഗ ബെഞ്ചിനു വിടുമെന്നും നിലവിലുള്ള വിധിക്ക് സ്റ്റേ ഉണ്ടാവില്ലെന്നും അടക്കമുള്ള വിധിയിലെ പ്രസക്തമായ അംശം ഹരികൃഷ്ണന്റെ കുറിപ്പിലുണ്ട്. വിധിക്ക് ശേഷമുള്ള കാര്യങ്ങളും ഇയാൾ പ്രവചിച്ചിട്ടുണ്ട്.

കുറിപ്പ് ഇങ്ങനെ,

എല്ലാവരും വിധി പ്രവചിക്കുന്ന തിരക്കിൽ ആയതിനാൽ ഞാനും വിധി പ്രവചിക്കുന്നു….

1, വിധി ഏഴംഗ ഭരണ ഘടന ബഞ്ചിന് വിടുന്നു.

2,നിലവിലുള്ള വിധിക്ക് സ്റ്റേ ഇല്ല…

വിധി പുനഃപരിശോധനക്ക് വിട്ടതിനാൽ പഴയ വിധി അസ്ഥിരപ്പെട്ടു എന്നും അതിനാൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ പറ്റില്ല എന്നും സംഘികളും സംഘിത്തലകളും…

സ്ത്രീ പ്രവേശനം തടഞ്ഞിട്ടില്ല എന്നും അതിനാൽ നട്ടെല്ലിന് ഉറപ്പുണ്ടെങ്കിൽ പിണറായി സ്ത്രീകളെ കയറ്റണം എന്നും ഉത്തമർ….

എന്തായാലും പിണറായിക്ക് പണി തന്നെ….

ഇന്നലെ വെെകുന്നേരമിട്ട പോസ്റ്റിനു താഴെ കൂടുതൽ വന്ന കമന്റുകളും ട്രോളിക്കൊണ്ടായിരുന്നു, എന്നാൽ വിധി പ്രസ്താവത്തിന് ശേഷം അഭിനന്ദന പ്രവാഹമാണ് ഹരികൃഷ്ണന്.

പ്രവചന സിംഹമെന്നൊക്കെ വിളിച്ചുള്ള കമന്റുകൾ പോസ്റ്റിന് താഴെയുണ്ട്. രഞ്ജൻ ഗൊഗോയുടെ വ്യാജനാണോയെന്നും ചിലർ ചോദിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More