Advertisement

കാലാവസ്ഥ വ്യതിയാനം; ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

November 14, 2019
Google News 1 minute Read

കാലാവസ്ഥ വ്യതിയാനത്തിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ലോസാഞ്ചൽസിലേക്ക് ഒഴുകിയെത്തുന്നത് ഇന്ത്യയും ചൈനയും കടലിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങളാണെന്നും വ്യാവസായിക മാലിന്യങ്ങൾ പുറംതള്ളാൻ ഈ രാജ്യങ്ങൾ ഒന്നും ചെയ്യുന്നില്ലെന്നും ട്രംപ് ആരോപിച്ചു.

താൻ തന്നെ ഒരു പരിസ്ഥിതി പ്രവർത്തകനായാണ് കാണുന്നതെന്നും കാലാവസ്ഥ വ്യതിയാനം അതി സങ്കീർണമായ വിഷയമാണെന്നും ട്രംപ് ന്യൂയോർക്കിലെ സാമ്പത്തിക ക്ലബ്ബിൽ നടന്ന ചടങ്ങിൽ പറഞ്ഞു.

‘കാലാവസ്ഥയെ കുറിച്ച് താൻ വളെരെ ബോധവാൻ ആണെന്നും ശുദ്ധമായ വായുവും വെള്ളവും ലഭിക്കണമെന്നാണ് ആഗഹ്രഹിക്കുന്നതെന്നും അന്യായമായ സാമ്പത്തിക കരാറുകളിൽ നിന്നും പിന്മാറണമെന്നും ഇങ്ങനെ ലഭിക്കുന്ന ഊർജം തൊഴിലിടങ്ങളെ നശിപ്പിക്കുമെന്നും’ ട്രംപ് പറഞ്ഞു.

പാരിസ് ഉടമ്പടി രാജ്യത്തെ സംബന്ധിച്ചടത്തോളം ഒരു ദുരന്തമായിരുന്നു. റഷ്യയിൽ 1990ലെ സാമ്പത്തിക സ്ഥിതി ഉണ്ടാകുമെന്നും ഉടമ്പടി പ്രകാരം വികസ്വര രാജ്യമായ ഇന്ത്യയ്ക്ക് യുഎസ് പണം നൽകേണ്ടി വരും. എന്നാൽ, അമേരിക്കയും ഒരു വികസ്വര രാഷ്ട്രമാണെന്ന് താൻ അറിയിച്ചതായി ട്രംപ് പറഞ്ഞു. നിലവിൽ ഏറ്റവും ശുദ്ധമായ വായുവും വെള്ളവുമാണ് ഇപ്പോൾ അമേരിക്കയിൽലുള്ളതെന്നും ട്രംപ്് അവകാശപ്പെട്ടു.

2015 ലെ പാരിസ് ഉടമ്പടിയിൽ നിന്നു പിന്മാറുന്നു എന്ന പ്രഖ്യാനത്തെ തുടർന്ന് കഴിഞ്ഞ ആഴ്ച അമേരിക്ക ഐക്യരാഷ്ട്ര സംഘടനയ്ക്കു ഔദ്യോഗികമായി കത്തുനൽകിയിരുന്നു. ഇന്ത്യ ഉൾപ്പെടെ 188 രാജ്യങ്ങളുള്ള ഉടമ്പടിൽ നിന്ന് പിന്മാറുന്നതായി 2017 ജൂൺ ഒന്നിനു ട്രംപ് പ്രഖ്യാപനം നടത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here