ശബരിമല വിധി: മുഖ്യമന്ത്രി എജിയുമായി കൂടിക്കാഴ്ച നടത്തും

ശബരിമല വിധിയിൽ വ്യക്തത തേടി സർക്കാറും ദേവസ്വം ബോർഡും. മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. എജിയിൽ നിന്ന് വിധിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും പഠിച്ച ശേഷം സർക്കാറും ദേവസ്വം ബോർഡും തീരുമാനമെടുക്കും.

തുടർനടപടികൾക്കായി നിയമോപദേശം തേടുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. യുവതി പ്രവേശമുൾപ്പടെയുള്ള വിഷയങ്ങളിൽ എന്ത് നിലപാടെടുക്കുമെന്നത് സർക്കാരിനെ കുഴക്കുന്നുണ്ട്. സർക്കാരിന് മുന്നിൽ സമയം വളരെ കുറവാണ്.

അതേ സമയം നാളെ മണ്ഡല- മകരവിളക്കിനായി ശബരിമല നട തുറക്കും. ശബരിമല വിധി യുഡിഎഫും എൽഡിഎഫും ഇന്ന് ചർച്ചക്കെടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top