ഹയാത്തിൽ മൂന്ന് പുഴുങ്ങിയ മുട്ടയ്ക്ക് വില 1672 രൂപ; ബിൽ സഹിതം ഷെയർ ചെയ്ത് ഗായകൻ ശേഖർ

ഒരു പുഴുങ്ങിയ മുട്ടയ്ക്ക് എന്ത് വില വരും ? കൂടിപ്പോയാൽ പത്ത് രൂപ. മൂന്ന് മുട്ടയ്ക്ക് കൂടി 30 രൂപ. എന്നാൽ ഹയാത്തിൽ മൂന്ന് പുഴുങ്ങിയ മുട്ടയ്ക്ക് 1350 രൂപയാണ് ! കേട്ട് ഞെട്ടേണ്ട. ഞെട്ടേണ്ട കണക്ക് പിന്നാലെ വരുന്നുണ്ട്.

മൂന്ന് പുഴുങ്ങിയ മുട്ടയ്ക്ക് – 1350 രൂപ
സർവീസ് ചാർജ് – 67.50
സിജിഎസ്ടി– 127.58
എസ്ജിഎസ്ടി– 127.58
മൊത്തം തുക– 1672.66

ചലച്ചിത്ര പിന്നണി ഗായകൻ ശേഖർ രവ്ജാണിക്കാണ് ഈ ഞെട്ടിക്കുന്ന ബിൽ ലഭിച്ചത്. അഹമ്മദാബാദിലെ ഉസ്മാൻപുരയിലെ ആശ്രം റോഡിൽ സ്ഥിതി ചെയ്യുന്ന ഹയാത്ത് റീജൻസിയുടേതാണ് ബിൽ. ‘എഗ്’സോർബിറ്റന്റ് മീൽ എന്നാണ് ബിൽ പങ്കുവച്ച ട്വീറ്റിന് ശേഖർ നൽകിയിരിക്കുന്ന തലക്കെട്ട്. ‘അൻഡാ’സ് അപ്‌നാ അപ്നാ ? എഗ്ട്രീംലി ഷോക്കിംഗ് എന്നാണ് ഹർഷ്ദീപ് കൗർ ട്വീറ്റ് പങ്കുവച്ചുകൊണ്ട് കുറിച്ചത്.

Read Also : മാരിയറ്റിനെ ട്രോളി സൗജന്യമായി പഴം നൽകി താജ് ഹോട്ടൽ

ഭക്ഷണ ബില്ലിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ നടത്തുന്ന കൊള്ളയുടെ കഥകൾ ഇതിന് മുമ്പും നാം കേട്ടിട്ടുണ്ട്.

Read Also : മാരിയറ്റ് ഹോട്ടലിൽ രണ്ട് പഴത്തിന് വില 442 രൂപ ! വീഡിയോ പങ്കുവെച്ച് നടൻ രാഹുൽ ബോസ്

മലയാള സിനിമാ താരം അനുശ്രീക്ക് വിമാനത്താവളത്തിനകത്തുള്ള ഹോട്ടലിലാണ് ഭക്ഷണത്തിന് അമിതതുക നൽകേണ്ടി വന്നതെങ്കിൽ ബോളിവുഡ് താരം രാഹുൽ ബോസിന് മാരിയറ്റിൽ നിന്നായിരുന്നു ഈ പകൽ കൊള്ള. 442 രൂപയാണ് രണ്ട് പഴുത്ത പഴത്തിന് രാഹുലിന് നൽകേണ്ടി വന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top