Advertisement

രഞ്ജൻ ഗൊഗോയ്ക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്രസർക്കാർ നിർദേശം

November 16, 2019
Google News 0 minutes Read

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്രസർക്കാർ നിർദേശം. രഞ്ജൻ ഗൊഗോയിയുടെ ദിബ്രുഗറിലേയും ഗുവാഹത്തിയിലേയും വീടുകൾക്കുൾപ്പെടെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നൽകാനാണ് തീരുമാനം.

നാളെയാണ് രഞ്ജൻ ഗൊഗോയ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്. വിരമിച്ചതിന് ശേഷം അസമിൽ സ്ഥിരതാമസമാക്കാനാണ് രഞ്ജൻ ഗൊഗോയിയുടെ തീരുമാനം. രഞ്ജൻ ഗോഗൊയിയുടെ വീടുകൾക്ക് സുരക്ഷ വർധിപ്പിക്കാൻ നിർദേശം ലഭിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, രഞ്ജൻ ഗൊഗോയിക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കുന്നതിനേക്കുറിച്ച് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചിട്ടില്ല. അയോധ്യ വിധിക്ക് ശേഷം രഞ്ജൻ ഗൊഗോയി അടക്കമുള്ള അഞ്ച് ജസ്റ്റിസുമാരുടെ സുരക്ഷ വർധിപ്പിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here