Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (16-11-2019)

November 16, 2019
Google News 0 minutes Read

ഫാത്തിമ ലത്തീഫിന്റേത് തൂങ്ങിമരണമെന്ന് എഫ്‌ഐആർ

മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിൻേത് തൂങ്ങിമരണമെന്ന് എഫ്‌ഐആർ. നൈലോൺ കയറിലാണ് ഫാത്തിമ തൂങ്ങിയതെന്നും എഫ്‌ഐആറിൽ പറയുന്നു.

ഫാത്തിമയുടെ ആത്മഹത്യയിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ

മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമയുടെ മരണത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നാളെ ചെന്നൈയിൽ എത്തും.

ഫാത്തിമയുടെ ആത്മഹത്യ; അധ്യാപകൻ സുദർശൻ പത്മനാഭനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും

മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തിൽ അധ്യാപകൻ സുദർശൻ പത്മനാഭനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും.

ശബരിമല വിധിയിൽ അവ്യക്തതയെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ

ശബരിമല സുപ്രിംകോടതി വിധിയിൽ അവ്യക്തതയെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. ഇത് സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

ശബരിമലയിൽ യുവതി പ്രവേശനം വേണ്ടെന്ന് ദേവസ്വം ബോർഡിന് നിയമോപദേശം

ശബരിമലയിൽ യുവതി പ്രവേശനം വേണ്ടെന്ന് ദേവസ്വം ബോർഡിന് നിയമോപദേശം. സുപ്രിംകോടതി വിഷയത്തിൽ വ്യക്തത വരുത്തുന്നത് വരെ കാത്തിരിക്കണമെന്നാണ് ബോർഡിന് നിയമോപദേശം ലഭിച്ചത്.

റിലയൻസിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് അനിൽ അംബാനി രാജിവച്ചു

റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ ഡയറക്ടർ പദവിയിൽ നിന്ന് അനിൽ അംബാനി രാജിവച്ചു. പാപ്പരായി പ്രഖ്യാപിക്കുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി കമ്പനിയുടെ ആസ്തികൾ വിൽക്കുന്ന നടപടികൾ തുടങ്ങാനിരിക്കെയാണ് രാജി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here