Advertisement

‘ഗൗതം ഗംഭീറിനെ കാണാനില്ല’; ഡൽഹിയിൽ വിവിധയിടങ്ങളിൽ പോസ്റ്ററുകൾ

November 17, 2019
Google News 5 minutes Read

മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെ കാണാനില്ലെന്ന് പോസ്റ്ററുകൾ. ഐടിഒ മേഖലയിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ വിളിച്ച നഗര വികസന പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ നിന്ന് ഗൗതം ഗംഭീർ വിട്ടു നിന്നിരുന്നു. ഇതേ തുടർന്നാണ് പ്രതിഷേധ സൂചകമായി പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.


ഈ മാസം പതിനഞ്ചിനായിരുന്നു യോഗം വിളിച്ചത്. ഉന്നതതല യോഗത്തിന്റെ സമയത്ത് ഗംഭീർ കൂട്ടുകാർക്കൊത്ത് ജിലേബി കഴിച്ച് തമാശ പങ്കിടുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജനങ്ങൾ വായുമലിനീകരണത്തിൽ പൊറുതിമുട്ടുമ്പോൾ അവരുടെ എംപി ജിലേബി ആസ്വദിക്കുന്നുവെന്നായിരുന്നു ആംആദ്മി നേതാക്കൾ ആരോപിച്ചത്. എംപിയുടെ നിരുത്തരവാദത്തിന്റെ ഉദാഹരണമാണിതെന്നും ആംആദ്മി കുറ്റപ്പെടുത്തിയിരുന്നു.

കൂട്ടുകാർക്കൊപ്പമുള്ള ഗൗതം ഗംഭീറിന്റെ ചിത്രം മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മണാണ് പുറത്തുവിട്ടത്. ‘ഷെയിം ഓൺ യു ഗൗതം’ എന്ന പേരിൽ ട്വിറ്ററിൽ ഹാഷ് ടാഗ് പ്രതിഷേധവും നടക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here