പ്രണയസാഫല്യം; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയായി

ജഗതി ശീകുമാറിന്റെ മകളും ടെലിവിഷൻ താരവുമായ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയായി. ദുബൈയിൽ സ്ഥിര താമസമാക്കിയ കൊമേഴ്സ്യൽ പൈലറ്റ് ജിജിൻ ജഹാംഗീറാണ് വരൻ. കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായിരുന്നു വിവാഹത്തിന് ക്ഷണം.
ഉത്തരേന്ത്യൻ രീതിയിൽ വേഷമണിഞ്ഞാണ് ശ്രീലക്ഷ്മി വിവാഹ വേദിയിലെത്തിയത്. ഓഫ് വൈറ്റും ചുവപ്പും നിറത്തിലുളള ലഹങ്കയിൽ അതീവ സുന്ദരിയായിരുന്നു ശ്രീലക്ഷ്മി. മെറൂൺ നിറണത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു ജഹാംഗീറിന്റെ വേഷം. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം.
ബിഗ് ബോസിൽ ശ്രീലക്ഷ്മിയുടെ ഒപ്പമുണ്ടായിരുന്ന രഞ്ജിനി ഹരിദാസ്, അർച്ചന സുശീലൻ, സാബുമോൻ, ദിയ സന തുടങ്ങിയവർ വിവാഹത്തിന് എത്തിയിരുന്നു. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളി, ടി ജെ വിനോദ്, ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here