’24 വർഷവും ചാൻസ് ചോദിച്ചു നടന്നു, ഒടുവിൽ ജയരാജേട്ടന് വിനീത് ശ്രീനിവാസൻ നൽകിയത്’; കുറിപ്പ്

അന്ന ബെൻ കേന്ദ്ര കഥാപാത്രമായി എത്തിയ ഹെലൻ പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായമാണ് നേടുന്നത്. ചിത്രത്തിൽ നടൻ ജയരാജ് അവതരിപ്പിച്ച കഥാപാത്രവും പ്രശംസ നേടി. നടനെ കുറിച്ച് നിർമാതാവ് അമർ പ്രേം പങ്കുവച്ച കുറിപ്പ് ഫേസ്ബുക്കിൽ വൈറലായിരിക്കുകയാണ്. നല്ല നടനായിട്ട് പോലും ജയരാജിനെ തേടി മികച്ച കഥാപാത്രങ്ങളൊന്നും വന്നില്ലെന്ന് അമർ പ്രേം പറഞ്ഞു.

കഴിഞ്ഞ 24 കൊല്ലവും ജയരാജേട്ടൻ മടി കൂടാതെ ചാൻസിന് വേണ്ടി എല്ലാവരേയും വിളിച്ചു കൊണ്ടേയിരുന്നു. അദേഹത്തിന്റെ ഫോണിലേക്ക് വിനീത് ശ്രീനിവാസൻ നേരിട്ട് വിളിച്ച് നൽകിയ സിനിമയാണ് ഹെലൻ. എത്ര ശക്തമായ കഥാപാത്രത്തെയാണ് ജയരാജേട്ടൻ അവതരിപ്പിച്ചതെന്ന് ഹെലൻ കണ്ടിറങ്ങുന്നവർക്ക് മനസിലാകുമെന്ന് അമർ പറയുന്നു. ജയരാജേട്ടനെ ചേർത്ത് നിർത്തിയതിന് വിനീത് ശ്രീനിവാസന് അമർ നന്ദി പറയുകയും ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഹെലൻ, വിനീത് ശ്രീനിവാസൻ ഇഷ്ട്ടം

1995 ൽ കെ മധു സാറിന്റെ ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന സിനിമയിൽ കള്ളൻ ദാമോദരൻ എന്ന മികച്ച കഥാപാത്രത്തിന് ശേഷം കഴിഞ്ഞ 24 കൊല്ലവും അഭിനയിച്ച നൂറിൽ പരം സിനിമയിലും ആൾക്കൂട്ടത്തിൽ നിൽക്കുവാനോ, അല്ലെങ്കിൽ ഒരു ഡയലോഗ് അതിനായിരുന്നു ജയരാജേട്ടന് യോഗം. പക്ഷെ കഴിഞ്ഞ 24 കൊല്ലവും അദ്ദേഹം മടി കൂടാതെ ചാൻസിന് വേണ്ടി എല്ലാവരേയും വിളിച്ചു കൊണ്ടേ ഇരുന്നു, ആ അദേഹത്തിന്റെ ഫോണിലേക്ക് വിനീത് ശ്രീനിവാസൻ എന്ന വ്യക്തി നേരിട്ട് വിളിച്ചു നൽകിയ സിനിമയാന് ഹെലൻ … ഹെലൻ സിനിമ കണ്ടിറങ്ങിയവർക്കു മനസ്സിലാകും എത്ര ശക്തമായ കഥാപാത്രമാണ് ജയരാജേട്ടന് കിട്ടിയത് എന്ന് ,ഹെലൻ എനിക്ക് പ്രിയപ്പെട്ടതാകുന്നു എല്ലാം കൊണ്ടും, നമ്മുടെ ജയരാജേട്ടനെ നിങ്ങളുടെ കൂടെ ചേർത്തു
നിർത്തിയതിന് വിനീത് ഭായ് ഒരിക്കൽ കൂടി നന്ദിനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More