പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കമാകും

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കമാകും. സർക്കാരിനെതിരെ ഇരുസഭകളിലും ശക്തമായ പ്രതിഷേധം ഉയർത്താൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചതോടെ സമ്മേളനകാലം പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പായി.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനും ജമ്മുകാശ്മീർ രണ്ട് കേന്ദ്രഭരണ പ്രദേശമായതിനും അയോധ്യാ – റഫാൽ വിധികൾക്കും ശേഷം ആദ്യമായാണ് പാർലമെന്റ് സമ്മേളിക്കുന്നത്. സാമ്പത്തിക മേഖലയിലെ തിരിച്ചടികൾ സംബന്ധിച്ച ചർച്ചകളെ മറികടക്കാൻ സാധിക്കും എന്ന് സർക്കാർ വിശ്വസിക്കുന്നു. സാമ്പത്തിക മേഖലയിലെ തകർച്ച, ദാരിദ്രം സംബന്ധിച്ച എൻഎസ്ഒ സർവേ മുസ്ലിം ഇതര മതസ്ഥരായ കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനുള്ള തീരുമാനം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാകും പ്രതിപക്ഷ പ്രതിഷേധം. ശീതകാല സമ്മേളനത്തിലും നിയമ നിർമാണ അജണ്ടക്ക് തന്നെ പ്രാധാന്യം നൽകാനാണ് സർക്കാർ തീരുമാനം.
അവതരിപ്പിക്കുന്ന ബില്ലുകളിൽ വ്യക്തത ഇല്ലെങ്കിലും പൗരത്വ ഭേഭഗതി ബിൽ പ്രധാനപ്പെട്ടതാകും. നിർദിഷ്ട ബില്ല് പാസായാൽ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നടക്കം കുടിയേറിയ മുസ്ലിം ഇതര മതസ്ഥർക്ക് ഇന്ത്യൻ പൗരത്വത്തിന് അവകാശം കൈവരും. ജുവനൈൽ ജസ്റ്റിസ് ഭേഭഗതി ദത്തെടുക്കൾ അനായാസകരമാക്കുക, പേഴ്‌സണൽ ഡേറ്റ പ്രോട്ടക്ഷൻ, മുതിർന്ന പൗരൻന്മാരുടെ സംരക്ഷണവും സുരക്ഷയും ഹോമിയോപ്പതിക്കും ഇന്ത്യൻ ചികിത്സാരീതികൾക്കും ദേശീയ കമ്മീഷനുകൾ, ഇന്റസ്ട്രിയൽ റിലേഷൻ കോഡ്, ഇ-സിഗററ്റ് നിരോധന ബിൽ തുടങ്ങിയവയും അവതരിപ്പിക്കും. ചിട്ടി ഫണ്ട് ഭേഭഗതി ബില്ലാണ് ലോക്‌സഭയുടെ നാളത്തെ ആദ്യ നിയമ നിർമാണ അജണ്ട.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here