രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കണ്ണൂരില്‍ എത്തും

പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് ഏഴിമല നാവിക അക്കാഡമിക്ക് സമ്മാനിക്കുന്നതിനായാണ് രാഷ്ട്രപതി എത്തുന്നത്. ഇന്നു വൈകുന്നേരം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മറ്റ് വിശിഷ്ട വ്യക്തികളും ചേര്‍ന്ന് സ്വീകരിക്കും. പിന്നീട് രാഷ്ട്രപതി ഹെലികോപ്റ്റര്‍ മാര്‍ഗം ഏഴിമല നാവിക അക്കാഡമിയിലേക്ക് എത്തും.
നാളെ രാവിലെ എട്ട് മണിക്കാണ് പരിപാടി. നാവിക സേനാ കേഡറ്റുമാരുടെ പരേഡിനും രാഷ്ട്രപതി സാക്ഷ്യം വഹിക്കും. ചടങ്ങ് പൂര്‍ത്തിയാക്കി നാളെ ഉച്ചയോടുകൂടി ഡല്‍ഹിക്ക് മടങ്ങും. സുരക്ഷയുടെ ഭാഗമായി ഏഴിമല, കവ്വായി പുഴ, പയ്യന്നൂര്‍, എട്ടിക്കുളം, പാലക്കോട് എന്നീ ഭാഗങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനം നടത്തുന്നത് കര്‍ശനമായി നിരോധിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here