ലതാ മങ്കേഷ്‌ക്കറിന്റെ ആരോഗ്യനിലയിൽ പുരോഗതി

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌ക്കറിന്റെ ആരോഗ്യനിലയിൽ പുരോഗതി. ബോളിവുഡ് നടനും നിർമാതാവുമായ തനൂജ് ഗാർഗ് ആണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ലതാ മങ്കേഷ്‌കറിനെ ആശുപത്രിയിലെത്തി സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.
അടുത്ത ആഴ്ചയോടെ ലതാ ദീദി വീട്ടിലേക്ക് മടങ്ങുമെന്നും അതിൽ ഏറെ സന്തോഷം തോന്നുന്നു എന്നും തനൂജ് ട്വീറ്റ് ചെയ്തു.
കടുത്ത ശ്വാസതടസത്തെ തുടർന്ന് നവംബർ പന്ത്രണ്ടിനാണ് ലതാ മങ്കേഷ്‌ക്കറെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയ ബാധിച്ചതോടെ ഹൃദയത്തിന്റെ പ്രവർത്തനത്തിലും തകരാറ് സംഭവിച്ചിരുന്നു. ലതാ മങ്കേഷ്‌ക്കറുടെ നില ഗുരുതരമായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
Read also: ലതാ മങ്കേഷ്‌ക്കർ ആശുപത്രിയിൽ; നില ഗുരുതരമെന്ന് റിപ്പോർട്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here