Advertisement

ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു

November 20, 2019
Google News 1 minute Read

ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമ സിംഗെ രാജിവച്ചു. പുതിയ പ്രസിഡന്റായി ഗോതബായ രജപക്‌സെ അധികാരമേറ്റ പശ്ചാത്തലത്തിലാണ് വിക്രമ സിംഗെയുടെ രാജി. ഇന്നലെ ഗോതബായ രജപക്‌സെയുമായി നടത്തിയ കൂടിക്കാഴ്ചയെത്തുടർന്നായിരുന്നു തീരുമാനം.

ഇന്ന് വൈകിട്ട് നടന്ന മന്ത്രിസഭാസമ്മേളനത്തിന് ശേഷമായിരുന്നു രാജി സംബന്ധിച്ച് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ ഔദ്യോഗിക പ്രഖ്യാപനം. ഇന്നലെ വിക്രമസിംഗെ, പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ ഗോതബായ രജപക്‌സെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2020 മാർച്ച് 1 ന് നിലവിലെ പാർലമെന്റ് പിരിച്ചുവിടുന്നതു വരെ താൽക്കാലിക മന്ത്രിസഭ രൂപീകരിക്കാനാണ് രജപക്‌സെയുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പിൽ പിന്തുണച്ച പാർട്ടി നേതാക്കൾക്കാകും പുതിയ 15 അംഗ മന്ത്രിസഭയിൽ മുൻഗണന ലഭിക്കുക.

നവംബർ 16 ന് നടന്ന ശ്രീലങ്കൻ തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് നാഷണൽ പാർട്ടി സ്ഥാനാർഥി സജിത് പ്രേമദാസയെ പരാജയപ്പെടുത്തിയാണ് 70 കാരനായ ഗോതബായ രജപക്‌സെ അധികാരത്തിലേറിയത്. ഗോതബായയ്ക്ക് 52.25 ശതമാനം വോട്ട് ലഭിച്ചപ്പോൾ സജിത്തിന് 41.99 ശതമാനം വോട്ടാണ് ലഭിച്ചത്. അനുരാധപുരയിലെ റുവാൻവേലി സേയയിൽ ആയിരുന്നു ഗോതബായയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ. രജപക്‌സെ കുടുംബത്തിൽ നിന്ന് അധികാരത്തിലെത്തുന്ന രണ്ടാമത്തെ ആളാണ് ഗോതബായ. ഗോതബായയുടെ സഹോദരനായ മഹിന്ദ രജപക്‌സെ ആയിരുന്നു 2005 മുതൽ 2015 വരെയുള്ള കാലയളവിൽ ശ്രീലങ്കയുടെ പ്രസിഡന്റ്.

Sri Lankan, Ranil Wickremesinghe 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here