ഇന്ന് വൈക്കത്തഷ്ടമി; വൈക്കം മഹാദേവ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്

ചരിത്ര പ്രസിദ്ധമായ അഷ്ടമി ദർശനത്ത് വൈക്കം മഹാദേവ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. പുലർച്ചെ നാലരയ്ക്ക് നട തുറന്നതു മുതൽ പതിനായിരങ്ങളാണ് ദർശനപുണ്യം നേടിയത്. പന്ത്രണ്ട് ദിവസം നീളുന്ന ഉത്സവാഘോഷങ്ങൾക്ക് നാളെ ആറാട്ടോടെ സമാപനമാകും. പുലർച്ചെ നാലരയ്ക്കാണ് വൈക്കത്തപ്പന്റെ നട തുറന്നത്. വൃശ്ചിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി ദിനമായ ഇന്ന് ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണുള്ളത്.

പരമശിവൻ പാർവ്വതി ദേവിക്കൊപ്പം വ്യാഘ്രപാദ മഹർഷിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് അനുഗ്രഹം നൽകിയതിന്റെ ഓർമ്മ പുതുക്കലാണ് വൈക്കത്തഷ്ടമി. 121 പറ അരിയുടെ പ്രാതലാണ് അഷ്ടമി ദിനത്തിൽ അന്നദാന ഊട്ടുപുരയിൽ ഒരുക്കിയിരിക്കുന്നത്. അഷ്ടമി ദിനത്തിൽ രാത്രി 11നാണ് മഹാദേവന്റെ മകനായ ഉദയനാപുരത്തപ്പന്റെ വരവ്. താരകാസുര നിഗ്രഹത്തിനു ശേഷം വിജയശ്രീലാളിതനായി ഉദയനാപുരത്തപ്പൻ എത്തുന്നു എന്നാണ് വിശ്വാസം.

ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിക്കുന്ന ഉദയനാപുരത്തപ്പന് സ്വന്തം സ്ഥാനം നൽകി വൈക്കത്തപ്പൻ ആദരിക്കും. തുടർന്നാണ് അഷ്ടമിവിളക്ക്. നാളെ ആറാട്ടോടെ 12 ദിവസത്തെ ഉത്സവത്തിന് സമാപനമാകും.

vikkom ashtami,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top