ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതിനോട് എതിര്‍പ്പില്ല; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ട്വന്റിഫോറിനോട്

വാളയാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതിനോട് എതിര്‍പ്പില്ലെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ട്വന്റിഫോറിനോട് പറഞ്ഞു. അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു.
ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ വീഴ്ച്ച വരുത്തിയവരെ കണ്ടെത്തി നടപടിയെടുക്കണമെന്നും കേരള പൊലീസ് അന്വേഷിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും അമ്മ പറഞ്ഞു.
ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗമാണ് വാളയാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. കേസില്‍ പ്രതികളെ വെറുതെ വിട്ട നടപടി വിശദമായി അന്വേഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വിജിലന്‍സ് ട്രൈബ്യൂണല്‍ മുന്‍ ജഡ്ജി എസ് ഹനീഫയ്ക്കാണ് അന്വേഷണ ചുമതല.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News