വിദേശ സന്ദർശനത്തിന് മുഖ്യമന്ത്രിയും സംഘവും ഇന്ന് യാത്ര തിരിക്കും

വിദേശ സന്ദർശനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരിക്കും. 13 ദിവസമാണ് സന്ദർശനം നടത്താൻ ഉദ്ദേശിക്കുന്നത്. ജപ്പാനും കൊറിയയും ആണ് ലക്ഷ്യം. മന്ത്രിമാരായ ഇപി ജയരാജനും എകെ ശശീന്ദ്രനും ജപ്പാൻ യാത്രാസംഘത്തിലുണ്ട്.

സംസ്ഥാന വികസനത്തിന് പണം കണ്ടെത്തുക, ഗതാഗതമേഖലയിൽ പുത്തൻ സാങ്കേതിക വിദ്യകൾ മനസിലാക്കുക തുടങ്ങിയവയാണ് യാത്രയുടെ ലക്ഷ്യം.

Read Also: ഷഹ്‌ലയുടെ മരണം അതീവ ഗൗരവകരം; അനാസ്ഥ കാട്ടിയവർക്കെതിരെ യുക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

ആസൂത്രണബോർഡ് ഉപാധ്യക്ഷൻ വികെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ് അടക്കമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ വലയുമ്പോഴാണ് മന്ത്രിമാരുടെ വിദേശ സന്ദർശനം.

 

Pinarayi Vijayan, Chief Minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top