ശ്രീലങ്കയിൽ ഉടൻ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രസിഡന്റ് ഗോതബായ രാജപക്‌സെ

ശ്രീലങ്കയിൽ ഉടൻ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രസിഡന്റ് ഗോതബായ രാജപക്‌സെ. മൂത്ത സഹോദരനെ ഭക്ഷ്യമന്ത്രിയാക്കി 16 അംഗ മന്ത്രിസഭയും പ്രസിഡന്റ് പ്രഖ്യാപിച്ചു. 16 അംഗ മന്ത്രിസഭയിൽ പ്രതിരോധം,ധനം, വ്യാപാരം, തുടങ്ങിയ പ്രമുഖ വകുപ്പുകളിലേക്ക് സഹോദരങ്ങളെയാണ് ഗോതബായ നിയമിച്ചിരിക്കുന്നത്.

പ്രതിരോധം, ധനകാര്യം എന്നിവ പ്രധാനമന്ത്രിയും സഹോദരനുമായ മഹിന്ദ രാജപക്‌സെയ്ക്കാണ്. ഇടതു നേതാവ് ദിനേഷ് ഗുണവർധനെയാണ് വിദേശകാര്യമന്ത്രി. തമിഴ് വംശജർക്ക് രണ്ട് മന്ത്രി സ്ഥാനം നൽകിയിട്ടുണ്ട്.

Read Also: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി ഗോതബായ രാജപക്‌സെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മന്ത്രിസഭയുടെ തലവൻ പ്രസിഡന്റാണെങ്കിലും ഒരു വകുപ്പിന്റെയും ചുമതല വഹിക്കാനാവില്ല. സഹമന്ത്രിമാരെ അടുത്തയാഴ്ച നിയമിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.

തിങ്കളാഴ്ചയാണ് ശ്രീലങ്കൻ പ്രസിഡൻറായി ഗോതബായ സത്യപ്രതിജ്ഞ ചെയ്തത്. റനിൽ വിക്രമസിംഗെ രാജിവെച്ചതിനെ തുടർന്ന് സഹോദരൻ മഹിന്ദ രജപക്‌സെയെ ഗോതബായ പ്രധാനമന്ത്രിയായും നിയമിച്ചിരുന്നു.

gotabaya rajapaksa

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top