ബീഹാറിലെ മുത്തൂറ്റ് ശാഖയിൽ വൻ കവർച്ച

ബീഹാറിലെ മുത്തൂറ്റ് ശാഖയിൽ വൻ കവർച്ച. ഹാജിപൂർ ശാഖയിൽ അതിക്രമിച്ച കടന്ന സംഘം 55 കിലോഗ്രം സ്വർണം കൊള്ളയടിച്ചു. ആറംഗ സംഘമാണ് കൊള്ളയടിച്ചത്. സംഭവത്തിൽ
അന്വേഷണം ആരംഭിച്ചതായി എസ്പി എംകെ ചൗധരി പറഞ്ഞു.

തോക്ക് ഉപയോഗിച്ച് ജീവനക്കാരെ ഭീഷണി പെടുത്തിയതിനു ശേഷമായിരുന്നു കവർച്ച.
സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

മുഖമൂടി ധരിച്ചെത്തിയ അഞ്ജാത സംഘമാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം നടന്നത്. ബീഹാറിലെ ഹാജിപൂരിലെ മുത്തൂറ്റ് ഫിനാൻസ് കോ ബ്രാഞ്ചിലാണ് തോക്കുമായി അക്രമികൾ എത്തിയത്. ബാങ്കിനുള്ളിൽ പ്രവേശിച്ച സംഘം മാനേജരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണ്ണം കവരുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top