തണുപ്പിനെ പ്രതിരോധിക്കാന്‍ അയോധ്യയിലെ പശുക്കള്‍ക്ക് പ്രത്യേക കോട്ടുകള്‍

തണുപ്പിനെ പ്രതിരോധിക്കാന്‍ അയോധ്യയിലെ പശുക്കള്‍ക്ക് പ്രത്യേക കോട്ടുകള്‍ വാങ്ങുന്നു. അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ചണക്കോട്ടുകള്‍ വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു കോട്ടിന് 250 രൂപ മുതല്‍ 300 രൂപ വരെയാണ് ചിലവ് വരുന്നത്. അയോധ്യ നഗര്‍ നിഗം കമ്മീഷണര്‍ നീരജ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്.
മൂന്നോ നാലോ ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ ബൈഷിംഗ്പൂര് ഗോശാലയിലെ പശുക്കള്ക്കായിരിക്കും കോട്ടുകള്‍ നല്‍കുക. ഇവിടെ 1200 ലധികം പശുക്കളുണ്ട്. മൂന്ന് ലെയറുകളായുള്ള കോട്ടുകളാണ് തയാറാക്കുന്നത്. അതിശൈത്യത്തില്‍ നിന്ന് രക്ഷനേടുന്നതിന് കോട്ട് പശുക്കളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News