രാജി നിര്‍ദേശം തള്ളി; ജില്ലാ നേതൃത്വത്തെ വെട്ടിലാക്കി കൊച്ചി മേയറും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരും

എറണാകുളത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെ വെട്ടിലാക്കി കൊച്ചി കോര്‍പറേഷന്‍ മേയറും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും. രാജിവയ്ക്കാന്‍ ഡിഡിസി പ്രസിഡന്റ് നല്‍കിയ അന്ത്യശാസനം തള്ളി. മേയറോടും നാല് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരോടും സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് കത്ത് നല്‍കിയിരുന്നു.

23 ന് മുമ്പ് സ്ഥാനമൊഴിയാനായിരുന്നു കത്തിലെ ആവശ്യം. എന്നാല്‍ ഡിസിസിയുടെ അന്ത്യശാസനം മേയറും മൂന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും തള്ളിക്കളഞ്ഞു. ടൗണ്‍പ്ലാനിംഗ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യു മാത്രമാണ് സ്ഥാനമൊഴിഞ്ഞത്.

മേയര്‍ അടക്കം നാലുപേരും ഡിസിസിക്ക് വിശദീകരണം നല്‍കാനും തയാറായിട്ടില്ല. ജില്ലാ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് സമ്മര്‍ദമുണ്ടായാല്‍ കൗണ്‍സിലര്‍ സ്ഥാനം ഒഴിയാനും ചിലര്‍ തീരുമാനിച്ചിട്ടുണ്ട്. കൊച്ചി കോര്‍പറേഷന്‍ ഭരണനേതൃത്വം ജില്ലയിലെ കോണ്‍ഗ്രസിന് തലവേദനയായി മാറിയിട്ട് നാളേറെയായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top