Advertisement

ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്തിന് ഗുണമേ ഉണ്ടാക്കുവെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്; രാജ്യത്ത് ആർക്കും കയറി വരാം എന്ന അവസ്ഥ അനുവദിക്കാനാകില്ല

November 25, 2019
Google News 2 minutes Read

ദേശീയ പൗരത്വ രജിസ്റ്റർ ഇന്ത്യക്ക് ഗുണമേ ഉണ്ടാക്കുവെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്. രാജ്യത്ത് ആർക്കും എപ്പോൾ വേണമെങ്കിലും കയറി വരാം എന്ന അവസ്ഥ അനുവദിക്കാനാകില്ല. സ്വന്തം വീട്ടിൽ അപരിചിതനെ കയറാൻ സമ്മതിക്കുമോയെന്ന് ബിപ്ലബ് ദേബ് ചോദിച്ചു.

വീടിന്റെ വാതിലിൽ മുട്ടിയാൽ ആ വ്യക്തി അറിയാവുന്ന ആളാണോ ഇല്ലയോ എന്ന് പരിശോധിക്കാതെ ആരും തുറക്കില്ലല്ലോ. അതുപോലെ മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കായി ഇന്ത്യയുടെ വാതിൽ തുറന്ന് കൊടുക്കാനാക്കില്ലെന്നും അതിനാലാണ് എൻആർസി നടപ്പിലാക്കുന്നതുന്നെന്നും ത്രിപുര മുഖ്യമന്ത്രി പറഞ്ഞു. നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കയറിയ വിദേശികൾക്കും കള്ളന്മാർക്കും, അന്യ സംസ്ഥാനത്തിൽ നിന്ന് വന്ന നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുന്നവർക്കുമാണ് എൻആർസി വഴി നഷ്ടമുണ്ടാക്കാൻ പോകുന്നത്. എൻആർസിയും പൗരത്വ ഭേദഗതി ബില്ലും ഗുണകരം തന്നെയാണ്.

”എന്റെ അച്ഛൻ ബംഗ്ലാദേശിൽ നിന്ന് വരുന്ന സമയത്ത് അദേഹത്തിന് ബംഗ്ലാദേശ് പൗരത്വമായിരുന്നു. ആ സമയത്താണ് ത്രിപുരയിൽ വച്ച് ഞാൻ ജനിച്ചത്. എൻആർസി മൂലം യഥാർത്ഥത്തിൽ ജനങ്ങൾക്ക് എന്തെങ്കിലും നഷ്ടമാകാൻ പോകുന്നുണ്ടെങ്കിൽ മുഖ്യമന്ത്രി കസേര എനിക്കും നഷ്ടപെടും. മുഖ്യമന്ത്രി പദം നഷ്ടപെടുത്തേണ്ടി വരും എന്നറിഞ്ഞിട്ടും നടപ്പിലാക്കാൻ അനുവദിക്കാൻ ഞാൻ വിഡ്ഢിയാണോ? ഈ അപ്രചരണങ്ങൾ വെറുതെ ജനങ്ങളുടെ മനസ്സിൽ പേടിയുണ്ടാക്കാൻ മാത്രമുള്ളതാണ്. രാജ്യത്തെ എല്ലാവർക്കും ഇതുകൊണ്ട് ലാഭമേ ഉണ്ടാകാൻ പോകുന്നുള്ളൂ.” എന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ബിപ്ലബ് ദേബ് ഇത് പറയുന്ന വീഡിയോ ക്ലീപ്പ് തെറ്റായ രീതിയിൽ പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മീഡിയ ഉപദേഷ്ടാവ് സഞ്ജയ് മിശ്ര ഇന്ത്യൻ എക്‌സ്പ്രസ്സിനോട് പ്രതികരിച്ചത് ഇങ്ങനെ- ”മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ വീഡിയോ ക്ലിപ്പ് വൃത്തികെട്ട രാഷ്ട്രീയത്തിനായി തെറ്റിദ്ധരിപ്പിക്കുന്ന രിതിയിൽ പ്രചരിപ്പിക്കുകയാണ്. വീഡിയോയിൽ വ്യക്തമായി അദേഹം പറയുന്നുണ്ട് പൗരത്വ ഭേദഗതി ബിൽ ജനങ്ങളെ നുഴഞ്ഞുകയറ്റക്കാരിൽ നിന്നും, നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കയറിയ വിദേശികളിൽ നിന്നും, കള്ളന്മാരിൽ നിന്നും സംരക്ഷിക്കാൻ വേണ്ടിയാണെന്ന്.’

രണ്ട് ദിവസം മുമ്പ് പശ്ചിമ ബംഗാളിൽ റായ്ഗഞ്ചിലും കാലിയാഗഞ്ചിലും ഉപതെരഞ്ഞെടുപ്പ് പ്രാചരണത്തിന് വേണ്ടി നടത്തിയ വാർത്താ സമ്മേളനത്തിൽ ബിപ്ലബ് സംസാരിക്കുന്നതാണ് വീഡിയോയിൽ. ബംഗാളിൽ ദേബിന്റെ വാഹനഘോഷയാത്ര സാധാരണ പാതയിലൂടെ കടന്നുപോകാൻ അനുവദിച്ചില്ലായിരുന്നു. ബദൽ മാർഗമാണ് അനുവദിച്ചത്. തന്റെ യാത്രയെ മനഃപൂർവം തടസപ്പെടുത്തി അപമാനിച്ചതാണെന്നും ത്രിപുര മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

 

 

biplav dev kumar, nrc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here