കൂടത്തായി അന്നമ്മ വധകേസ്: ജോളിയെ ഇന്ന് താമരശേരി കോടതിയിൽ ഹാജരാക്കും

കൂടത്തായി അന്നമ്മ വധകേസിൽ പൊലീസ് കസ്റ്റഡിയിലുള്ള ജോളിയെ ഇന്ന് താമരശേരി കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഹാജരാക്കുക. കൂടാതെ ആൽഫൈൻ വധകേസിൽ പ്രജുകുമാറിൻറെ ജാമ്യാപക്ഷേയും കോടതി ഇന്ന് പരിഗണിക്കും.

രാവിലെ പതിനൊന്ന് മണിയോടെ താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ജോളിയെ ഹാജരാക്കുക. വിശദമായി ചോദ്യം ചെയ്യാനായി അഞ്ച് ദിവസം കൂടി കസ്റ്റഡി കാലാവധി നീട്ടി ചോദിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Read Also: കൂടത്തായി കൊലക്കേസിലെ മൂന്നാം പ്രതി പ്രജികുമാറിന് ജാമ്യം

വ്യാജ ഒസ്യത്ത് കേസിൽ മനോജിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് താമരശേരി കോടതി വിധി പറയും. കേസിൽ വിശദമായ വാദം ഇന്നലെ കേട്ടിരുന്നു. കൂടാതെ ആൽഫൈൻ വധകേസിൽ പ്രജുകുമാറിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.

ടോം തോമസ് വധക്കേസിൽ എംഎസ് മാത്യുവിനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങാനും സാധ്യതയുണ്ട്. കുറ്റ്യാടി സിഐക്കാണ് ടോം തോമസ് വധക്കേസിന്റെ അന്വേഷണ ചുമതല.

 

koodathai

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top