തൃപ്തി ദേശായിയും സംഘവും എത്തുന്നത് ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ശബരിമലയില്‍ തൃപ്തി ദേശായിയും സംഘവും എത്തുന്നത് ചീപ്പ് പോപ്പുലാരിറ്റിക്കുവേണ്ടിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. വിശ്വാസികളായ സ്ത്രീകള്‍ ആരും ശബരിമലയില്‍ പോകില്ല. പൊലീസ് സംഘത്തെ മടക്കി അയക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബിന്ദുവിനെതിരായ ആക്രമണത്തോട് യോജിപ്പില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഡല്‍ഹിയില്‍ പറഞ്ഞു.
ഇന്ന് രാവിലെ രഹസ്യമായാണ് ശബരിമലയിലേക്ക് പോകാന്‍ തൃപ്തി ദേശായിയും സംഘവും കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. ബിന്ദു അമ്മിണിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ശബരിമല ദര്‍ശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോകാനാവില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ മടങ്ങാമെന്നുമായിരുന്നു തൃപ്തി ദേശായിയുടെ നിലപാട്.
രാത്രി 12.30 ഓടെ ഇവര്‍ തിരിച്ചുപോകുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍. ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം ഒരുക്കില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ ശബരിമല ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു തൃപ്തി. പമ്പ വഴി ശബരിമലയിലേക്ക് പോകാനാണ് തൃപ്തി ദേശായി സംരക്ഷണം ആവശ്യപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here