അവഗണനയിൽ ഏറ്റുമാനൂർ ഗവൺമെന്റ് സ്‌കൂൾ; പൊളിഞ്ഞു വീഴാറായ ക്ലാസ് മുറികൾക്ക് പുറമെ ഇഴജന്തുക്കളെ ഭയന്നും പഠനം

അവഗണനയുടെ നടുവിൽ കോട്ടയം ഏറ്റുമാനൂർ ഗവൺമെന്റ് സ്‌കൂൾ. പൊളിഞ്ഞു വീഴാറായ ക്ലാസ് മുറികൾക്ക് പുറമെ ഇഴജന്തുക്കളെ ഭയന്നുമാണ് ഹൈസ്‌കൂൾ മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള കുട്ടികൾ ഇവിടെ പഠനത്തിനെത്തുന്നത്.

നഗരത്തിന്റെ ഒത്ത നടുവിലാണ് സ്‌കൂളെങ്കിലും അധികൃതരുടെ ശ്രദ്ധ ഒരിക്കലുമെത്താത്ത ഇടമാണിത്. ഹൈസ്‌കൂളിന് പുറമെ ഹയർ സെക്കൻഡറി -വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളും പരിമിതമായ സൗകര്യങ്ങൾ പങ്കിടുകയാണ്.

Read Also: വയനാട്ടിൽ സ്‌കൂൾ പരിസര ശുചീകരണ ക്യാമ്പയിന് തുടക്കമിട്ട് ഡിവൈഎഫ്‌ഐ

കാടുപിടിച്ച പരിസരം മാത്രമല്ല കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്ന ക്ലാസ് മുറികളും അപകടം ക്ഷണിച്ചു വരുത്തുന്നു. വിദ്യാർത്ഥികൾ അപായങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത് പലപ്പോഴും തലനാരിഴയ്ക്കാണ്. ഇഴജന്തുക്കളുടെ സാന്നിധ്യവും കുട്ടികളെ ഭയപ്പെടുത്തുന്നു.

പ്രതിഷേധങ്ങളെ തുടർന്ന് പെൺകുട്ടികൾക്കായി ശുചി മുറികൾ വൃത്തിയാക്കി നൽകിയെങ്കിലും ആൺകുട്ടികൾക്ക് ആശ്രയം തുറസായ സ്ഥലം മാത്രം. അധികൃതരുടെ ഇടപെടലിനായുള്ള കാത്തിരിപ്പിലാണ് ഏറ്റുമാനൂർ സ്‌കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും.

 

 

ettumanoor ghss

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top