Advertisement

സിനിമാ നിര്‍മാണ മേഖലയില്‍ പിടിമുറുക്കാന്‍ സര്‍ക്കാര്‍; അനുമതിയില്ലാതെ സിനിമ നിര്‍മിക്കാനാകില്ല; നിരീക്ഷണം ശക്തമാക്കും

November 29, 2019
Google News 1 minute Read

ഷെയിന്‍ നിഗവുമായി പ്രൊഡ്യൂസേഴ്‌സിന്റെ തര്‍ക്കം മുറുകുന്നതിനിടെ സിനിമാ നിര്‍മാണ മേഖലയില്‍ പിടിമുറുക്കാന്‍ സര്‍ക്കാരൊരുങ്ങുന്നു. ധനകാര്യ മന്ത്രിയും നിയമ മന്ത്രിയും ചേര്‍ന്ന് ഇതിന് വേണ്ടി ഓര്‍ഡിനന്‍സ് തയാറാക്കും. സിനിമാ മേഖലയില്‍ നിരീക്ഷണം ശക്തമാക്കാനും തീരുമാനമായി. സര്‍ക്കാര്‍ അനുമതിയില്ലാതെ സിനിമ നിര്‍മിക്കാനാകാത്ത തരത്തിലാകും നിയമ നിര്‍മാണം.

Read Also: ഷൂട്ടിംഗ് സെറ്റുകള്‍ പൊലീസ് പരിശോധിക്കണം; എല്‍എസ്ഡി പോലുള്ള ലഹരി മരുന്നുകള്‍ സെറ്റുകളില്‍ എത്തുന്നു; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

നാളെ ധനകാര്യ മന്ത്രിയുടെയും നിയമ മന്ത്രിയുടെയും നേതൃത്വത്തില്‍ ഫിലിം ചേമ്പറിന്റെയും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെയും നിര്‍മാതാക്കളുടെയും യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ നാളത്തെ യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് ഫിലിം ചേമ്പറും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും അറിയിച്ചു. ഈ സാഹചര്യത്തിലാണ് നിയമനിര്‍മാണത്തിനുള്ള സര്‍ക്കാരിന്റെ നീക്കം. സര്‍ക്കാര്‍ തിയേറ്ററുകളിലേക്ക് പുതിയ സിനിമകള്‍ റിലീസിന് നല്‍കുന്നില്ലെന്ന ആക്ഷേപം നേരത്തെ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ചായിരുന്നു യോഗം.

സിനിമാ മേഖലയിലെ പ്രമുഖര്‍ മയക്കുമരുന്ന് ഉപയോഗത്തിന് വിധേയരാണെന്ന് ഒരു നിര്‍മാതാവ് പറഞ്ഞത് ഗുരുതരമായി സര്‍ക്കാര്‍ കാണുന്നെന്ന് നിയമമന്ത്രി എകെ ബാലന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നടപടിയുണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പരാതിയും തെളിവും നല്‍കിയാല്‍ നിയമപരമായി നീങ്ങും.

ഇത്രയും കാലം സ്വതന്ത്രമായി ആവിഷ്‌കാരം നടത്തിയില്ലേ, ഇപ്പോള്‍ സര്‍ക്കാരിനോട് വിലപേശാന്‍ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇക്കാലം വരെ സിനിമാ മേഖലയില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലാതിരുന്നതിന്റെ ഭവിഷ്യത്തുകളാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.  ഒരു പ്രശ്‌നം വരുമ്പോഴല്ല കാര്യം പറയേണ്ടത്. സര്‍ക്കാര്‍ പരിശോധനയില്ലെന്ന ആക്ഷേപം പരിഹരിക്കുമെന്നും ഇനി സിനിമാ സെറ്റുകളില്‍ സര്‍ക്കാരിന്റെ പരിശോധനയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

 

 

malayalam film industry, kerala government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here