സുന്നി ഐക്യചർച്ചകൾ പൂർണമായും സ്തംഭിച്ചു; കാന്തപുരം എപി വിഭാഗം വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ഇകെ സുന്നി വിഭാഗം

സുന്നി ഐക്യചർച്ചകൾ പൂർണമായും സ്തംഭിച്ചു. കാന്തപുരം എപി വിഭാഗം വ്യവസ്ഥകൾ ലംഘിച്ചതാണ് ചർച്ചകൾ നിർത്തിവെക്കാൻ കാരണമെന്ന് സമസ്ത ഇകെ സുന്നി വിഭാഗം പറഞ്ഞു.

എപി വിഭാഗം തിരുകോശം ഒഴിവാക്കാൻ തയ്യാറായാൽ മാത്രമെ തുടർചർച്ചകൾക്ക് തയ്യാറാകൂ എന്നും ഇകെ സുന്നി വിഭാഗം വ്യക്തമാക്കി.

മുൻകാലങ്ങളിൽ ഒന്നും ഇല്ലാത്ത വിധം സജീവമായി ചർച്ചകൾ നടക്കുന്നതിനിടയിലാണ് സുന്നി ഐക്യചർച്ചയിലെ പുതിയ പ്രതിസന്ധി. കേരളത്തിലെ പ്രബല സുന്നി സംഘടനകൾ ഐക്യ പാതയിലേക്ക് കടന്നു വന്നതോടെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു വിശ്വാസികൾ.

ഒരു നൂറ്റാണ്ടോടുക്കുന്ന സമസ്ത പണ്ഡിത സഭയിലുണ്ടായ പിളർപ്പ് വിശ്വാസികൾക്ക് ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കിയത് കുറച്ചെന്നുമല്ല. എന്നാൽ മുൻകാലത്ത് നടന്നിട്ടില്ലാത്തവിധം കഴിഞ്ഞ കുറച്ച് നാളുകളായി സജീവമായി മുന്നേറിയ സുന്നി ഐക്യചർച്ച വലിയ പ്രതീക്ഷയായിരുന്നു നൽകിയത്. പക്ഷെ പുതിയ വാർത്തയനുസരിച്ച് ഐക്യചർച്ചകൾ പൂർണമായി നിർത്തിവെച്ചു.

ഐക്യചർച്ചകൾ നടക്കുന്നതിന്റെ ഭാഗമായി ഇരു വിഭാഗം അണികൾക്കിടയിലും മഞ്ഞുരുക്കമുണ്ടായിരുന്നു. ചില മസ്ജിദുകളിലെ തർക്കങ്ങൾ, ഗ്രാൻഡ് മുഫ്തി വിവാദം തുടങ്ങിയവയെല്ലാം ഇടക്കാലത്ത് ഉയർന്നു വന്നെങ്കിലും അണികൾ പ്രകോപിതരാകുകയോ ഏറ്റുമുട്ടുകയോ ചെയ്യുന്ന സാഹചര്യം പൂർണമായും ഒഴിവാക്കാൻ സാധിച്ചിരുന്നു.

എന്നാൽ സുന്നി ഐക്യ നീക്കങ്ങളെ തുടക്കം മുതൽ സംശയത്തോടെയാണ് മുസ്ലീം ലീഗ് നേതാക്കൾ വീക്ഷിച്ചിരുന്നത്. ഇരു വിഭാഗങ്ങളും തമ്മിൽ ഐക്യപ്പെട്ടാൽ രാഷ്ട്രീയപരമായി അത് തങ്ങൾക്ക് ദോഷം ചെയ്യുമെന്നുള്ളത് കൊണ്ട് തന്ത്രപരമായി ഐക്യനീക്കം നീട്ടി കൊണ്ടുപോകാൻ ലീഗ് ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

 

 

ap sunni, ek sunni

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top