കൂടത്തായി കൊലപാതക പരമ്പര; ജോളിക്ക് വേണ്ടി ആളൂരിനെ എത്തിച്ചയാളെ കണ്ടെത്തി

കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നാം പ്രതി ജോളിക്ക് വേണ്ടി അഭിഭാഷകൻ ആളൂരിനെ എത്തിച്ചത് മുസ്ലീം ലീഗ് നേതാവായിരുന്ന ഇമ്പിച്ചി മോയിയെന്ന് കണ്ടെത്തി. അന്വേഷണ പരിധിയിൽ ഉണ്ടായിരുന്ന ഇമ്പിച്ചി മോയിയുടെ ഫോൺ രേഖകൾ പൊലീസ് വിശദമായി പരിശോധിച്ചു. കൂടാതെ ജോളിയുമായി രണ്ടു വർഷത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന ഇമ്പിച്ചി മോയിയുടെ മൊഴി തെറ്റാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ജോളിയുമായി ഇമ്പിച്ചി മോയിക്ക് ദീർഘനാളായി ഉണ്ടായിരുന്ന സാമ്പത്തിക-ഭൂമി ഇടപാടുകളുടെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കൂടാതെ വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ സിപിഐഎം പ്രാദേശിക നേതാവ് മനോജ് മുഖാന്തരമാണ് കുന്ദമംഗലത്തെ നോട്ടറിയെ ജോളി സമീപിച്ചത്. കട്ടപ്പനയിലെ സഹോദരീ ഭർത്താവ് ജോണിയും സഹോദരൻ ബാബുവും ജോളിക്കൊപ്പം ഉണ്ടായിരുന്നു. അന്വേഷണ സംഘം ശേഖരിച്ചിരിക്കുന്ന കയ്യക്ഷരങ്ങളുടെ ഫോറൻസിക് പരിശോധനാഫലം വന്നാൽ കൂടുതൽ അറസ്റ്റിലേക്ക് നീങ്ങാനാണ് സാധ്യത.

Story highlights- Jolly joseph, koodathayi murder, b a aloor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top