സിനിമ മേഖലയിലെ നിയമനിര്‍മാണം; വിനോദ നികുതി പൂര്‍ണമായും ഒഴിവാക്കില്ല

സിനിമ മേഖലയിലെ നിയമ നിര്‍മാണം, വിനോദ നികുതി എന്നി വിഷയങ്ങളില്‍ നിര്‍മാതാക്കള്‍ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ തിയറ്ററുകള്‍ക്ക് സിനിമകള്‍ നല്‍കാന്‍ തീരുമാനിച്ചു. വിനോദ നികുതി സംബന്ധിച്ച് നിവേദനം ഇപ്പോളാണ് ലഭിച്ചതെന്നും നിവേദനം സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.

വിനോദ നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കില്ലെന്നും സിനിമ മേഖലയില്‍ സമഗ്ര നിയമ നിര്‍മാണം നടത്തുമെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു. ലഹരി ഉപയോഗം സംബന്ധിച്ച് പിന്നീട് ചര്‍ച്ച നടത്താനും യോഗം തീരുമാനിച്ചു. ഷെയ്ന്‍ നിഗമിനെതിരായ വിലക്ക് യോഗത്തില്‍ ചര്‍ച്ചയായില്ല. ഷെയ്‌നെ വിലക്കിയിട്ടില്ലെന്ന് നിര്‍മാതാക്കള്‍പറഞ്ഞു. എന്നാല്‍ ഷെയ്‌നെതിരായ പരാതിയില്‍ ഉറച്ച് നില്‍കുന്നതായും നിര്‍മാതാക്കള്‍ പറഞ്ഞു.

Story highlighs- kerala government, film industry, legislation, Entertainment tax

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top