Advertisement

യുഎപിഎ കേസ്; താഹ ഫസലിനെ ഇന്ന് അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും

November 30, 2019
Google News 1 minute Read

കോഴിക്കോട് പന്തീരാങ്കാവിലെ യുഎപിഎ കേസിലെ രണ്ടാം പ്രതി താഹ ഫസലിനെ ഇന്ന് അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്തുമുതല്‍ അഞ്ചു വരെയാണ് താഹയെ ജയിലില്‍ എത്തി അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയത്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ചോദ്യം ചെയ്യാന്‍ അനുവാദം നല്‍കിയത്. കൂടാതെ കേസില്‍ ഇരു പ്രതികളുടെയും റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും.

Read More:മാവോയിസ്റ്റ് പ്രവര്‍ത്തനം തുടങ്ങിയിട്ട് മൂന്നുവര്‍ഷമായതായി അലന്റെയും താഹയുടെയും മൊഴി

സിപിഐഎമ്മില്‍ തുടര്‍ന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം തുടങ്ങിയിട്ട് മൂന്നുവര്‍ഷമായതായി യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും നേരത്തെ മൊഴി നല്‍കിയിരുന്നു. മാവോയിസ്റ്റുകള്‍ രഹസ്യമായി പ്രവര്‍ത്തനം നടത്താന്‍ മുഖ്യധാര പാര്‍ട്ടികളെ മറയാക്കുന്നതായി ഇരുവരും പൊലീസിന് മൊഴി നല്‍കിയിരുന്നു.

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് പ്രത്യയശാസ്ത്രപരമായ വ്യതിയാനം സംഭവിച്ചതിനാല്‍ തുടരാന്‍ കഴിയാത്തതിനാലാണ് പ്രവര്‍ത്തകര്‍ തീവ്ര ഇടതുപക്ഷ ചിന്താഗതിയിലേക്ക് നീങ്ങുന്നതെന്നും ഇരുവരും നല്‍കിയ മൊഴിയില്‍ പറയുന്നു. മാവോയിസ്റ്റ് സ്വാധീനമുള്ള പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നുകൊണ്ട് അന്‍പതിലേറെപേര്‍ വീതം മാവോയിസ്റ്റ് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Story highlights: UAPA, uapa against students

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here