കലയുടെ കേളി കൊട്ടിന് സമാപനം ഇന്ന്; കിരീട പോരാട്ടത്തിന് കോഴിക്കോടും കണ്ണൂരും പാലക്കാടും

കാസർക്കോട്ടെ കലയുടെ കേളി കൊട്ടിന് ഇന്ന് സമാപനം. 17 ഇനങ്ങൾ കൂടി ബാക്കി നിൽക്കുമ്പോൾ കലാകിരീടത്തിലേക്കുള്ള മത്സരത്തിലാണ് കോഴിക്കോടും പാലക്കാടും കണ്ണൂരും, പിന്നിൽ തൃശൂരുമുണ്ട്.
കേരളാ സ്കൂള്‍ കലോത്സവത്തില്‍ ഇന്ന് ലഭിക്കുന്ന ഓരോ പോയിന്റും വളരെ പ്രധാനം. ഉച്ചയോടുകൂടി പോയിന്റുകളുടെ അന്തിമ ചിത്രം വ്യക്തമാകും.
കൗമാരകലാ മാമാങ്കത്തിന് തിരശീല വീഴുമ്പോൾ സമാപന സമ്മേളനം വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിലെ മുഖ്യാതിഥികൾ സിനിമാ താരങ്ങളായ രമേഷ് പിഷാരടിയും വിന്ദുജ മേനോനുമായിരിക്കും.
മാർഗം കളി, ഇംഗ്ലീഷ് സ്‌കിറ്റ്, ദേശഭക്തിഗാനം, നാടോടി നൃത്തം തുടങ്ങിയവയാണ് ഇന്ന് നടക്കുന്ന മത്സരങ്ങൾ. ഞായാറാഴ്ചയായതിനാൽ വളരെയധികം കാഴ്ച്ചക്കാരുണ്ട് വേദികളിലെല്ലാം.
kerala kalolsavam ends today
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News