അയോധ്യാ കേസ്; പുനഃപരിശോധനാ ഹര്‍ജിക്കുള്ള നീക്കം ഇരട്ടത്താപ്പ്; ശ്രീ ശ്രീ രവിശങ്കര്‍

അയോധ്യാ കേസില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാനുള്ള മുസ്‌ലിം സംഘടനകളുടെ നീക്കം ഇരട്ടത്താപ്പെന്ന് ശ്രീ ശ്രീ രവിശങ്കര്‍. അയോധ്യാ കേസില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡും ജമാത്ത് ഉലമ ഇ ഹിന്ദും വ്യക്തമാക്കിയതിനു പിന്നാലെയാണ് ശ്രീ ശ്രീ രവിശങ്കറിന്റെ പ്രതികരണം. ഹിന്ദുക്കളും മുസ്‌ലിംങ്ങളും ഒരുമിച്ച് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യാ കേസില്‍ മധ്യസ്ഥചര്‍ച്ചകള്‍ നടത്തുന്നതിന് സുപ്രിംകോടതി നിയോഗിച്ച സംഘത്തിലൊരാളായിരുന്നു ശ്രീ ശ്രീ രവിശങ്കര്‍. അയോധ്യാ വിധിയില്‍ സന്തോഷവാനാണ്. തര്‍ക്കഭൂമിയില്‍ ഒരു വശത്ത് ക്ഷേത്രവും മറുവശത്ത് പള്ളിയും നിര്‍മിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ഇരു വിഭാഗങ്ങളും ശ്രമിക്കണമെന്ന് 2003 മുതല്‍ പറയുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top