Advertisement

സ്വാശ്രയ മെഡിക്കൽ പ്രവേശനം: പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്കുള്ള ഫീസിളവ് മെറിറ്റ് അടിസ്ഥാനത്തിൽ തന്നെയെന്ന് സുപ്രിം കോടതിയും

December 2, 2019
Google News 1 minute Read

സ്വാശ്രയ മെഡിക്കൽ പ്രവേശനം ലഭിക്കുന്ന പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള ഫീസിളവ് മെറിറ്റ് അടിസ്ഥാനത്തിൽ തന്നെ ആയിരിക്കണമെന്ന് സുപ്രിം കോടതി ഉത്തരവ്. ഇത് സംബന്ധിച്ച ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവ് സുപ്രിം കോടതി ശരി വച്ചു.

മെറിറ്റിന് പകരം വാർഷിക വരുമാനം ഫീസിളവിന്റെ മാനദണ്ഡമാക്കണമെന്ന സ്വാശ്രയ സ്ഥാപനങ്ങളുടെ വാദം കോടതി അംഗീകരിച്ചില്ല. എംഇഎസ്, പികെ ദാസ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഡിഎം വയനാട് എന്നീ സ്ഥാപനങ്ങൾ നൽകിയ ഹർജികളാണ് സുപ്രിം കോടതി തള്ളിയത്.

ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. മെറിറ്റായിരിക്കണം അടിസ്ഥാനമാക്കേണ്ടതെന്ന് സംസ്ഥാന സർക്കാരും കോടതിയിൽ വ്യക്തമാക്കി. സർക്കാർ വാദം ഇങ്ങനെയായതിനെ തുടർന്നായിരുന്നു നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിന് അനുകൂലമായി വിധി പറഞ്ഞത്.ഇതിനെതിരെയാണ് സ്വാശ്രയ മാനേജ്‌മെന്റുകൾ പരമോന്നത കോടതിയെ സമീപിച്ചത്.

 

 

 

aided medical college fees consession, supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here