വടക്കന്‍ ടുണീഷ്യയില്‍ ബസ് അപകടത്തില്‍ 26 പേര്‍ മരിച്ചു

വടക്കന്‍ ടുണീഷ്യയിലുണ്ടായ ബസ് അപകടത്തില്‍ 26 പേര്‍ മരിച്ചു. ടുണീഷ്യയുടെ വടക്കന്‍ പ്രദേശമായ ഐന്‍ സ്‌നൂസിയിലാണ് അപകടമുണ്ടായത്. തലസ്ഥാനനഗരിയായ ട്യൂണിസില്‍ നിന്ന് ഐന്‍ ഡ്രഹാമിലേക്ക് പോകുകയായിരുന്ന വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്.

കുത്തനെയുള്ള വളവില്‍ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മലയിടുക്കിലേക്ക് പതിക്കുകയായിരുന്നു.
ടുണീഷ്യയുടെ തലസ്ഥാനനഗരിയായ ട്യൂണിസില്‍ നിന്ന് വേനല്‍ക്കാല വിനോദസഞ്ചാര കേന്ദ്രമായ ഐന്‍ ഡ്രഹാമിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ 26 പേര്‍ മരിക്കുകയും 18 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തകര്‍ന്ന ബസിന്റെയും ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. പരുക്കേറ്റവരെ അംദോമിലെയും ബെജയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More