Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (02-12-2019)

December 2, 2019
Google News 1 minute Read

യൂണിവേഴ്‌സിറ്റി കോളജിൽ വീണ്ടും അക്രമം; കമ്പ്യൂട്ടർ ലാബിന്റെ ജനൽ ചില്ലുകൾ തകർത്തു; ഗണിതവിഭാഗം മേധാവിയുടെ ബൈക്ക് നശിപ്പിച്ചു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ വീണ്ടും അക്രമം. കോളജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലെ കമ്പ്യൂട്ടർ ലാബിന്റെ ജനാലകൾ അക്രമി സംഘം അടിച്ചു തകർത്തു. അച്ചടക്ക സമിതി അംഗമായ ഗണിതവിഭാഗം മേധാവിയുടെ ബൈക്കും വിദ്യാർത്ഥികൾ നശിപ്പിച്ചു. സെമസ്റ്റർ പരീക്ഷയ്ക്ക് ശേഷം മടങ്ങിയ പെൺക്കുട്ടികളെ അക്രമി സംഘം വിരട്ടിയോട്ടിക്കുകയും അധ്യാപകരോട് തട്ടിക്കയറുകയും ചെയ്തുവെന്നും പരാതിയുണ്ട്.

പട്ടിണി സഹിക്കവയ്യാതെ കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം; കുടുംബത്തിന്റെ താമസവും, കുട്ടികളുടെ പഠനവും ഏറ്റെടുത്ത് നഗരസഭ

തിരുവനന്തപുരത്ത് കൈതമുക്കിൽ പട്ടിണി സഹിക്കവയ്യാതെ അമ്മ കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തിൽ അടിയന്തര നടപടി കൈക്കൊണ്ട് തിരുവനന്തപുരം നഗരസഭ. കുടുംബത്തിന് താമസ സൗകര്യവും അമ്മയ്ക്ക് താത്കാലിക ജോലിയും നഗരസഭ വാഗ്ദാനം ചെയ്തു.

പട്ടിണി സഹിക്കാൻ കഴിയാതെ നാല് മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറി അമ്മ; സംഭവം തിരുവനന്തപുരത്ത്

പട്ടിണി സഹിക്കാൻ കഴിയാതെ അമ്മ കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്കു കൈമാറി.
തിരുവനന്തപുരം കൈതമുക്കിലാണ് സംഭവം. സർക്കാർ പുറമ്പോക്കിൽ കഴിയുന്ന സ്ത്രീയാണ് കുട്ടികളെ ശിശുക്ഷേമ സ്ഥിതിക്ക് കൈമാറിയത്.

‘മന്ത്രിമാർക്ക് താത്പര്യം വിദേശയാത്ര മാത്രം’; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. മന്ത്രിമാർക്ക് താത്പര്യം വിദേശയാത്ര മാത്രമാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. നാളികേര വികസന കോർപറേഷനിലെ ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് നടപ്പാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.

സർക്കാർ ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തതിൽ ദുരൂഹത; ചിപ്‌സൺ ഏവിയേഷന്റെ കുറഞ്ഞ തുകയ്ക്കുള്ള ക്വട്ടേഷൻ പരിഗണിച്ചില്ല

ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ കരാർ വിവാദത്തിൽ. ചിപ്‌സൺ ഏവിയേഷന്റെ കുറഞ്ഞ തുകയുടെ ക്വട്ടേഷൻ പരിഗണിക്കാതെ ഉയർന്ന തുകയ്ക്ക് പവൻഹാൻസിന് കരാർ കൊടുത്തത്. ഒരു കോടി നാൽപ്പത്തി നാല് ലക്ഷം രൂപയ്ക്ക് മൂന്ന് ഹെലികോപ്റ്ററുകൾ നൽകാമെന്നായിരുന്നു ചിപ്‌സൺ ഏവിയേഷന്റെ വാഗ്ദാനം. പ്രതിമാസം അറുപത് മണിക്കൂർ സേവനവും ഉറപ്പു നൽകിയിരുന്നു. പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയായിരുന്നു കരാറിന് നേതൃത്വം നൽകിയത്.

തമിഴ്‌നാട്ടിൽ കനത്ത മഴയിൽ 23 മരണം; ആറിടങ്ങളിൽ റെഡ് അലേർട്ട്

തമിഴ്‌നാട്ടിൽ കനത്ത മഴയിൽ ഇരുപത്തി മൂന്ന് മരണം. മേട്ടുപ്പാളയത്ത് മതിലിടിഞ്ഞുവീണ് പതിനേഴ് പേർ മരിച്ചു. മതിലിടിഞ്ഞ് വീടുകൾക്കുമേൽ വീണ് നാല് വീടുകൾ തകർന്നാണ് ദുരന്തമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 5.30ഓടെയാണ് സംഭവം.

കനകമല ഐഎസ് കേസ്; എല്ലാ പ്രതികൾക്കും കൂടുതൽ ശിക്ഷ നൽകണമെന്ന് എൻഐഎ; അപ്പീൽ നൽകും

കനകമല ഐഎസ് കേസിൽ വിധിയെ എതിർത്ത് എൻഐഎ അപ്പീൽ നൽകും. എല്ലാ പ്രതികൾക്കും കൂടുതൽ ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടാണ് എൻഐഎ അപ്പീൽ നൽകുക. യുഎപിഎ സെക്ഷൻ 20 റദ്ദാക്കിയതും ആറാം പ്രതിയെ വെറുതെ വിട്ടതും എൻഐഎ ചോദ്യം ചെയ്യും.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here