‘അതിശയകരം’ പൊലീസുകാരന്റെ മനോഹര ഗാനാലപനത്തെ അഭിനന്ദിച്ച് അദ്‌നാൻ സാമിയും

സാധാരണക്കാരിലും മികച്ച പാട്ടുകാരുണ്ട്. പണ്ടൊക്കെ ഇവരുടെ കഴിവ് വലിയ രീതിയിൽ ആളുകൾ കാണുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന പതിവില്ലായിരുന്നു. എന്നാൽ ഇക്കാലത്ത് നല്ല പാട്ട് പാടുന്നത് ആരാണെന്നത് ശ്രദ്ധിക്കാതെ തന്നെ ജനങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവക്കുകയും അങ്ങനെ പങ്കുവക്കപ്പെട്ടതിൽ പലതും മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു.
അങ്ങനെയുള്ള ഒരു പാട്ടിന്റെ വീഡിയോ ട്വിറ്ററിലിട്ടിരിക്കുകയാണ് ഗായകനായ അദ്‌നാൻ സാമി. അദ്ദേഹം പങ്ക് വച്ചിരിക്കുന്നത് ഒരു പൊലീസുകാരൻ തന്റെ തന്നെ പാട്ട് താളത്തിൽ പാടിയിരിക്കുന്നതാണ്. ‘ബജ്‌റംഗി ബായ്ജാൻ’ എന്ന സൽമാൻ ഖാൻ ചിത്രത്തിലെ ‘ഭർ തോ ജോലി മേരീ’ എന്ന ഗാനമാണ് പൊലീസുകാരൻ സ്റ്റീൽ ബക്കറ്റിൽ താളമിട്ടുകൊണ്ട് സുഹൃത്തുക്കളെ പാടിക്കേൾപ്പിക്കുന്നത്. പാട്ട് ആസ്വദിക്കുന്ന മറ്റ് പൊലീസുകാരും ദൃശ്യങ്ങളിലുണ്ട്.
അതിശയകരമെന്നാണ് പാട്ടിനെപ്പറ്റി അദ്‌നാൻ സാമി ട്വീറ്റ് ചെയ്തിരിക്കുന്നത്. കൂടെ കൈയടിയുടെയും ഹൃദയത്തിന്റെയും സ്‌മൈലികളുമുണ്ട്.
Fantastic !!????#BhardoJholi #BajrangiBhaijan pic.twitter.com/lFiE0kjYJD
— Adnan Sami (@AdnanSamiLive) December 2, 2019
adnan sami shares police man’s video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here