Advertisement

അവഞ്ചേസ് തരംഗം വീണ്ടും; ബ്ലാക്ക് വിഡോയെ പ്രധാനകഥാപാത്രമാക്കി മാർവൽ ഒരുക്കുന്ന ‘ബ്ലാക്ക് വിഡോ’ ടീസർ ട്രെയിലർ പുറത്തിറക്കി

December 3, 2019
Google News 2 minutes Read

അവഞ്ചേർസ് സിനിമയിലെ ബ്ലാക്ക് വിഡോയെ പ്രധാന കഥാപാത്രമാക്കി മാർവൽ ഒരുക്കുന്ന ‘ബ്ലാക്ക് വിഡോ’ ടീസർ ട്രെയിലർ പുറത്ത്. കേറ്റ് ഷോർട്ലൻഡ് എന്ന വനിത സംവിധായിക ഒരുക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി സ്‌കാർലറ്റ് ജൊഹാൻസൺ എത്തുന്നുണ്ട്.

അയൺ മാൻ 2 (2010) വിലാണ് ആദ്യമായി ബ്ലാക്ക് വിഡോ/ നടാഷ റോമനോഫ് പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അവഞ്ചേസ് സിനിമകളുടെ സീരീസുകളിലും സിവിൽ വാർ, ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം എന്നീ സിനിമകളിലും ബ്ലാക്ക് വിഡോ പ്രേഷക ഹൃദയം കീഴടക്കി. എൻഡ് ഗെയിമിലെ ബ്ലാക്ക് വിഡോയുടെ മരണം പ്രേഷകരിീൽ വലിയൊരും ആഘാതം സൃഷ്ടിച്ചു.

നടാഷ റോമനോഫിന്റെ ജീവിതവുമായി ഇഴചേർന്നു നിൽക്കുന്ന ചിത്രം 2020 മെയ്യ് മാസത്തിൽ പ്രദർശനത്തിനെത്തും.  ഇന്ത്യയിൽ ചിത്രം ഏപ്രിൽ 30ന് പ്രദർശിപ്പിച്ചു തുടങ്ങും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here