സമുദ്രമാര്‍ഗത്തിലൂടെ രാജ്യത്തേക്ക് നുഴഞ്ഞുകയറ്റത്തിനായി ഭീകരസംഘടനകള്‍ തയാറെടുക്കുന്നു

സമുദ്രമാര്‍ഗത്തിലൂടെ രാജ്യത്ത് നുഴഞ്ഞുകയറ്റത്തിനായി ഭീകരസംഘടനകള്‍ തയാറെടുപ്പ് നടത്തുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ചൈനയുടെ നാവികസാന്നിധ്യം വര്‍ധിപ്പിയ്ക്കാനുള്ള നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. നാവികസേനാ ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു നാവികാസേനാ മേധാവി. നാളെയാണ് നാവികസേനാദിനം.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണപ്പെടുന്ന ചൈനിസ് കപ്പലുകളുടെ എണ്ണം വര്‍ധിയ്ക്കുന്നു എന്ന് അഭ്യൂഹങ്ങള്‍ നാവിക സേനാ മേധാവി സ്ഥിരീകരിച്ചു. ഏഴോ എട്ടോ പര്യവേക്ഷണകപ്പലുകള്‍ ഈ അടുത്ത സമയത്ത് സ്ഥിരമായി കാണപ്പെടാറുണ്ട്. സുരക്ഷാഭീഷണി സൃഷ്ടിക്കുന്ന തരത്തിലുള്ളതായ് ഇവ മാറിയിട്ടില്ല. അത്തരം ഒരു നീക്കം ചൈനയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ അതിനെ ശക്തമായി നേരിടുമെന്ന് അഡ്മിറല്‍ കരംബീര്‍സിങ് വ്യക്തമാക്കി.
സമുദ്രമാര്‍ഗത്തിലൂടെ രാജ്യത്ത് നുഴഞ്ഞുകയറ്റത്തിനായി ഭീകരസംഘടനകള്‍ തയാറെടുപ്പ് നടത്തുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള പാക് നുഴഞ്ഞു കയറ്റത്തിനെതിരെ നാവിക സേന ജാഗ്രത പുലര്‍ത്തി വരുന്നു. അത്യാധുനിക പ്രതിരോധ സജ്ജീകരണങ്ങളുള്ള മൂന്ന് വിമാനവാഹിനികള്‍ നാവികസേനയുടെ ഭാഗമാകും. അഞ്ച് വര്‍ഷത്തിനിടെ നാവികസേനയ്ക്ക് അനുവദിച്ചിരുന്ന ബജറ്റ് തുക18ല്‍ നിന്ന്12ശതമാനമായി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here