ഫാത്തിമ ലത്തീഫിന്റെ മരണം; ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പിതാവ് അബ്ദുൽ ലത്തീഫ് ഇന്ന് പ്രധാനമന്ത്രിയെ കാണും

ഫാത്തിമ ലത്തീഫിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പിതാവ് അബ്ദുൽ ലത്തീഫ് ഇന്ന് പ്രധാനമന്ത്രിയെ കാണും. അബ്ദുൽ ലത്തീഫും മുൻ മേയർ രാജേന്ദ്രബാബുവും അടങ്ങുന്ന സംഘം ഡൽഹിയിലെത്തി. അന്വേഷണ സംഘത്തെ ഇപ്പോഴും വിശ്വസിക്കുന്നത് മറ്റ് നിവൃത്തിയില്ലാത്തതിനാലെന്ന് അബ്ദുൽ ലത്തീഫ് ട്വന്റിഫോറിനോട് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്നുതന്നെ കാണാനാണ് അബ്ദുൽ ലത്തീഫും സംഘവും ശ്രമിക്കുന്നത്. തന്റെ മകളുടെ മരണത്തിന് പിന്നിലുള്ള ദുരൂഹത നീക്കുക, പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളാവും പ്രധാനമന്ത്രിക്ക് മുന്നിൽ അബ്ദുൽ ലത്തീഫ് ആവശ്യപ്പെടുക.
Read Also : ഫാത്തിമ ലത്തീഫിന്റെ മരണം: നീതി വേഗത്തിലാക്കാന്‍ സോഷ്യല്‍മീഡിയയുടെ സഹായം തേടി കുടുംബം
അന്വേഷണ സംഘത്തെ വിശ്വസിക്കുന്നത് വേറെ നിവൃത്തി ഇല്ലാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘം ആവശ്യപ്പെട്ട സമയപരിധിയുടെ അവസാന ഘട്ടത്തിലാണ് ഉള്ളത്. അത് കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയതില്ലെങ്കിൽ മാധ്യങ്ങൾക്ക് മുന്നിൽ തെളിവ് ഹാജരാക്കുമെന്നും അബ്ദുൽ ലത്തീഫ് പറഞ്ഞു.
പ്രധാനമന്ത്രിയെ കണ്ട ശേഷം ചെന്നൈയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തും. പിന്നാലെ തുടർ നടപടികളെ കുറിച്ച് മാധ്യമങ്ങളെ അറിയിക്കുമെന്നും അബ്ദുൽ ലത്തീഫ് വ്യക്താക്കി.
Story Highlights : Fathima Latheef, Madras IIT
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here